വ​ന്ധ്യ​താ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ 24കാ​ര​ന്‍റെ വ​യ​റ്റി​ൽ ഗ​ർ​ഭ​പാ​ത്രം! ഡ​ൽ​ഹി​യി​ലെ അ​പൂ​ർ​വ്വ സം​ഭ​വ​ത്തി​ൽ ഞെ​ട്ടി ഡോ​ക്ട​ർ​മാ​ർ

വ​ന്ധ്യ​താ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 24 വ​യ​സ്സു​കാ​ര​ന്റെ വ​യ​റ്റി​ൽ ഗ​ർ​ഭ​പാ​ത്രം അ​ട​ക്ക​മു​ള്ള സ്ത്രീ ​ജ​ന​നേ​ന്ദ്രി​യ അ​വ​യ​വ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഡ​ൽ​ഹി രാ​ജൗ​രി ഗാ​ർ​ഡ​നി​ലെ ആ​ർ.​ജി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വാ​വി​ലാ​ണ് ‘പെ​ർ​സി​സ്റ്റ​ന്റ് മു​ള്ളേ​റി​യ​ൻ ഡ​ക്ട് സി​ൻ​ഡ്രോം’ എ​ന്ന അ​ത്യ​പൂ​ർ​വ്വ ജ​ന്മ​നാ ഉ​ള്ള ശാ​രീ​രി​കാ​വ​സ്ഥ ക​ണ്ടെ​ത്തി​യ​ത്.

ബാ​ഹ്യ​മാ​യി പു​രു​ഷ​ന്‍റെ എ​ല്ലാ ശാ​രീ​രി​ക ല​ക്ഷ​ണ​ങ്ങ​ളു​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു ഇ​യാ​ൾ. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ വൃ​ഷ​ണ​ങ്ങ​ൾ അ​ണ്ഡാ​ശ​യ സ​മാ​ന​മാ​യ രീ​തി​യി​ൽ അ​ടി​വ​യ​റ്റി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ബീ​ജ ഗ്ര​ന്ഥി​യി​ൽ ബീ​ജ​ങ്ങ​ളു​ടെ അ​ഭാ​വം ക​ണ്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ക്രോ​മ​സോം, ഹോ​ർ​മോ​ൺ, എം​ആ​ർ​ഐ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ ഗ​ർ​ഭ​പാ​ത്രം വ​യ​റ്റി​ൽ ഉ​ള്ള​താ​യി തെ​ളി​ഞ്ഞ​ത്. ജ​ന​റ്റി​ക് പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടേ​ത് പു​രു​ഷ​ന്മാ​രു​ടെ സാ​ധാ​ര​ണ ക്രോ​മ​സോം ഘ​ട​ന​യാ​യ 46,XY ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ആ​ൺ ഭ്രൂ​ണ​ത്തി​ന്റെ വ​ള​ർ​ച്ചാ ഘ​ട്ട​ത്തി​ൽ ന​ശി​ച്ചു​പോ​കേ​ണ്ട സ്ത്രീ ​ജ​ന​നേ​ന്ദ്രി​യ അ​വ​യ​വ​ങ്ങ​ൾ, ആ​ന്റി-​മു​ള്ളേ​റി​യ​ൻ ഹോ​ർ​മോ​ണി​ന്‍റെ കു​റ​വു മൂ​ലം ന​ശി​ക്കാ​തെ ശേ​ഷി​ക്കു​ന്ന​താ​ണ് ഈ ​അ​പൂ​ർ​വ്വാ​വ​സ്ഥ​യ്ക്ക് കാ​ര​ണം. വ​യ​റി​നു​ള്ളി​ൽ വൃ​ഷ​ണ​ങ്ങ​ൾ കു​ടു​ങ്ങി​പ്പോ​കു​ന്ന​ത് ബീ​ജ ഉ​ത്പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ് ഇ​വ​രി​ൽ വ​ന്ധ്യ​ത​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. മു​തി​ർ​ന്ന ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളി​ലും ഈ ​അ​വ​സ്ഥ തി​രി​ച്ച​റി​യാ​റു​ള്ള​ത്.

Related posts

Leave a Comment