ഋ​ഷി​കേ​ശി​ൽ കാ​ള​ക​ളു​ടെ പോ​രാ​ട്ടം; സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് കാ​ള​യു​ടെ ഇ​ട​യേ​റ്റു, വീ​ഡി​യോ വൈ​റ​ൽ

റോ​ഡി​ൽ കാ​ള​ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഓ​ടി​വ​ന്ന കാ​ള​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടാ​ക്സി കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

അ​ൻ​ഷു​ൽ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട് കാ​ള​ക​ൾ റോ​ഡി​ന് ന​ടു​വി​ൽ നി​ന്ന് കൊ​മ്പ് കോ​ർ​ക്കു​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ഒ​രാ​ൾ കാ​ള​ക​ളെ ഓ​ടി​ച്ച് പോ​ര് നി​ർ​ത്താ​ൻ ശ്ര​മി​ച്ച​തോ​ടെ, ഇ​തി​ലൊ​രു കാ​ള പേ​ടി​ച്ചോ​ടു​ക​യാ​യി​രു​ന്നു.

റോ​ഡി​ന് മ​റു​ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ കാ​ള, ആ ​സ​മ​യ​ത്ത് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മേ​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ന​ട​ന്ന അ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു.

യു​വ​തി​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും തെ​രു​വ് മൃ​ഗ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളും ഈ ​സം​ഭ​വം ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​യി പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

 

 

Related posts

Leave a Comment