കാനഡയിൽ ഇന്ത്യൻ വീട്ടുടമയുടെ ‘ഗുണ്ടായിസം’: വാടകക്കാരന് നേരെ കല്ലേറും പൂട്ടീടലും; ഒടുവിൽ പോലീസ് കസ്റ്റഡിയിൽ! വീഡിയോ വൈറൽ

വാ​ട​ക​ക്കാ​ര​നു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് കാ​ന​ഡ​യി​ലെ സ​റേ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഭൂ​വു​ട​മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ട​ക​ക്കാ​ര​ൻ ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ബാ​ർ​ബി​ക്യൂ ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സു​ഹൃ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക​യാ​യി​രു​ന്ന വാ​ട​ക​ക്കാ​ര​ൻ വീ​ടി​ന് തീ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു വീ​ട്ടു​ട​മ​യാ​യ രാ​ജ് തി​വാ​ന എ​ന്ന സ്ത്രീ ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. തു​ട​ർ​ന്ന് വാ​ട​ക​ക്കാ​ര​ൻ അ​റി​യാ​തെ മു​റി​യു​ടെ പൂ​ട്ട് മാ​റ്റാ​നും, വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​നും ഇ​വ​ർ ശ്ര​മി​ച്ച​താ​യി ആ​രോ​പ​ണ​മു​ണ്ട്. ഇ​തി​നി​ടെ ഇ​വ​ർ വാ​ട​ക​ക്കാ​ര​ന് നേ​രെ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

വീ​ഡി​യോ​ക​ൾ വൈ​റ​ലാ​യ​തോ​ടെ സ​റേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ത്രീ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഈ ​വീ​ട്ടു​ട​മ​യി​ൽ നി​ന്ന് മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ ദു​ര​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് മ​റ്റു ചി​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​ങ്ങ​ൾ വ​രാ​നു​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ളു​ടെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment