“തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് ’വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്, 4കെ ​റീ​മാ​സ്റ്റ​ർ പ​തി​പ്പ് ഒ​ക്ടോ​ബ​ർ 1ന്

മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം, മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ പ്രി​യ​ദ​ർ​ശ​ൻ – മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ന്‍റെ തേ​ന്മാ​വി​ൻ കൊ​മ്പ​ത്ത് 4കെ ​റീ​മാ​സ്റ്റ​ർ ചെ​യ്ത പ​തി​പ്പാ​യി വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഒ​ക്ടോ​ബ​ർ 1ന് ​വീ​ണ്ടും റി​ലീ​സ് ചെ​യ്യും.

മോ​ഹ​ൻ​ലാ​ൽ, ശോ​ഭ​ന, നെ​ടു​മു​ടി വേ​ണു, ക​വി​യൂ​ർ പൊ​ന്ന​മ്മ, ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ന്നും പ്രി​യ​പ്പെ​ട്ട ക്ലാ​സി​ക്കാ​ണ്. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ പ്ര​ണ​യ​വും ന​ർ​മ്മ​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും നി​റ​ഞ്ഞ ചി​ത്ര​ത്തി​ന് പ്രി​യ​ദ​ർ​ശ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു.

എ​ൻ. ഗോ​പാ​ല​കൃ​ഷ്‍​ണ​ൻ ആ​ണ് നി​ർ​മ്മാ​താ​വ്. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും ഗാ​ന​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളു​മെ​ല്ലാം ഇ​ന്നും മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ്സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കാ​ലാ​തീ​ത​മാ​യ ഈ ​സി​നി​മ പു​തി​യ ത​ല​മു​റ​യ്ക്കും ബി​ഗ് സ്‌​ക്രീ​നി​ൽ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് 4കെ ​റീ​മാ​സ്റ്റ​ർ പ​തി​പ്പി​ലൂ​ടെ ഒ​രു​ങ്ങു​ന്ന​ത്.

പ്ര​സി​ദ്ധി ക്രി​യേ​ഷ​ൻ​സും സൂ​ര്യ സി​നി ആ​ർ​ട്സും അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലെ നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളെ നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വോ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ച്ച മാ​റ്റി​നീ നൗ ​ആ​ണ് 4 കെ ​റീ​മാ​സ്റ്റ​ർ ചെ​യ്ത് വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. പ്ര​സാ​ദ് ലാ​ബി​ൽ 8 കെ ​യി​ൽ ആ​ദ്യ​മാ​യി സ്കാ​ൻ ചെ​യ്ത ക​ണ്ട​ന്‍റ് ആ​ണ് 4 കെ ​സാ​ങ്കേ​തി​ക വി​ദ്യ​യി​ലേ​ക്ക് മാ​റ്റു​ന്ന​ത്. പി​ആ​ർ​ഓ ഐ​ശ്വ​ര്യ രാ​ജ്.

Related posts

Leave a Comment