വർഗം, വാസ്തവം, ശിക്കാർ, ജോസഫ് തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ സിനിമകളൊരുക്കിയ എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നവരാത്രിയുടെ പൂജാ ചടങ്ങുകൾ നടന്നു. അമല പോളാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. രാജ്സാഗർ ഫിലിംസിന്റെ ബാനറിൽ രമേഷ് ഗോപിനാഥനാണ് ചിത്രം നിർമിക്കുന്നത്.
അമല പോൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ വിജയ് ബാബു, ഇർഷാദ്, കോട്ടയം നസീർ, ബിനു പപ്പു, ഇന്ദ്രൻസ്, റോണി ഡേവിഡ് രാജ്, ദീപൻ ശിവരാമൻ, ആദ്യ അമിത് എന്നിവരടങ്ങുന്ന വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. എം.പി. സുനീഷ് കുമാറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷംനാസ് എം. അഷ്റഫ് ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സുജൻ കുമാർ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.
