ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം; പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ൺ സെ​ഷ​ൻ ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് ദി​വ​സ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം. ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് ബ്രി​ക്സ് പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​ൺ സെ​ഷ​ൻ ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ആ​ഗോ​ള വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കും.

ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗം, ബ​ഹു​മു​ഖ സ​ഹ​ക​ര​ണം, വി​ക​സ​നം, അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ്ര​ധാ​ന ച​ർ​ച്ച​യാ​കും. ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര ച​ർ​ച്ച​ക​ളും ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ളും ന​ട​ന്നു.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗ്, റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ൽ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment