കൊ​മ്പു​കോ​ർ​ത്ത് കാ​ള​ക​ൾ, പി​ന്നാ​ലെ റോ​ഡി​ൽ ഭീ​ക​ര അ​പ​ക​ടം! സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ കാ​ള​യു​ടെ ഇ​ടി​യേ​റ്റ് യു​വ​തി​ക്ക് പ​രി​ക്ക്; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

വ​ണ്ടി ഓ​ടി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല കാ​ൽ​ന​ട യാ​ത്രി​ക​രും ശ്ര​ദ്ധാ​ലു​ക്ക​ളാ​ക​ണം.​റോ​ഡി​ലൂ​ടെ ന​മ്മ​ൾ സ​ഞ്ച​രി​ക്കു​മ്പോ​ൾ അ​തീ​വ ശ്ര​ദ്ധ​വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് പ​ല​പ്പോ​ഴും പ​തി​വ് ഉ​പ​ദേ​ശ​മാ​യി ത​ള്ളി​ക്ക​ള​യു​ക​യാ​ണ് പ​തി​വ്. അ​പ്ര​തീ​ക്ഷി​ത​മാ​യി സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ൽ റി​ഷി​കേ​ശു​കാ​ർ​ക്ക് ഇ​പ്പോ​ഴും മാ​റി​യി​ട്ടി​ല്ല. റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് നേ​രെ പാ​ഞ്ഞെ​ത്തി​യ​ത് ഒ​രു കാ​ള.

റോ​ഡ​രി​കി​ൽ ര​ണ്ട് കാ​ള​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. കൊ​മ്പു​കോ​ർ​ത്തു​ള്ള പോ​രാ​ട്ട​ത്തി​നി​ടെ ഒ​രാ​ൾ കാ​ള​ക​ളെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ, ഒ​രു കാ​ള പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക് കു​തി​ച്ചെ​ത്തി. അ​പ്പോ​ഴാ​യി​രു​ന്നു സ്കൂ​ട്ട​റി​ൽ യു​വ​തി അ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്.

പാ​ഞ്ഞെ​ത്തി​യ കാ​ള നേ​രെ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തോ​ടെ യു​വ​തി​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. സ്കൂ​ട്ട​ർ റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​ടു​വി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

റോ​ഡി​ൽ അ​പ​ക​ടം വ​രു​ന്ന​ത് വേ​ഗ​ത കൊ​ണ്ടു​മാ​ത്ര​മ​ല്ല ഇ​ത്ത​ര​ത്തി​ൽ പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു നി​മി​ഷം മ​തി, ജീ​വി​തം ത​ന്നെ മാ​റി​മ​റി​യാ​ൻ എ​ന്നാ​ണ് ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​ത് ഒ​രി​ക്ക​ലും മ​റ​ക്ക​രു​ത്.

Related posts

Leave a Comment