മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ റയോ വല്ലെക്കാനോയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
റയൽ മാഡ്രിഡിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെ രണ്ട് ഗോളുകളും അൽവാരോ കരെരസും ജൂഡ് ബെല്ലിംഗ്ഹാമും ഓരോ ഗോൾ വീതവും നേടി. റയോ വല്ലെക്കാനോയ്ക്ക് വേണ്ടി സെർജിയോ കാമെല്ലൊ ആണ് ഗോൾ കണ്ടെത്തിയത്. വിജയത്തോടെ റയൽ മാഡ്രിഡിന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
