പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ. കെഎ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു ര​ണ്ടാം​സ്ഥാ​ന​മാ​ണ്. ല​ക്ഷ്യ​മി​ട്ട വ​രു​മാ​ന​ത്തി​ന്‍റെ 147.13 ശ​ത​മാ​നം കൈ​വ​രി​ച്ചാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 149.70 ശ​ത​മാ​നം വ​രു​മാ​നം നേ​ടി​യ ചേ​ർ​ത്ത​ല​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. കാ​ഞ്ഞ​ങ്ങാ​ട് മൂ​ന്നാ​മ​താ​യി.

ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​തി​രു​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ഗ​സ്റ്റി​ലെ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ ഉ​ല്ലാ​സ​യാ​ത്ര​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി​ക്കു നേ​ട്ട​മാ​യ​ത്. 17 യാ​ത്ര​ക​ളി​ൽ​നി​ന്നാ​യി 7,35,670 രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം ല​ഭി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ല​ക്ഷ്യ​ത്തേ​ക്കാ​ൾ ഏ​റെ ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടി​യ​തു വ​ൻ​നേ​ട്ട​മാ​യി.

സെ​പ്റ്റം​ബ​റി​ലും നി​ര​വ​ധി വി​നോ​ദ​യാ​ത്ര​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ൽ ഏ​റെ ശ്ര​ദ്ധേ​യം ഹൈ​ദ​രാ​ബാ​ദ് ഉ​ല്ലാ​സ​യാ​ത്ര​യാ​ണ്. 25നു ​രാ​വി​ലെ ഏ​ഴി​ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 29നു ​രാ​ത്രി ഒ​ന്പ​തി​നു തി​രി​ച്ചെ​ത്തും. യാ​ത്ര, താ​മ​സം, പ്ര​വേ​ശ​ന​ഫീ​സ്, ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പ​ടെ ഒ​രാ​ൾ​ക്ക് 16,480 രൂ​പ​യാ​ണു നി​ര​ക്ക്. ഹൈ​ദ​രാ​ബാ​ദി​ലെ നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, റാ​മോ​ജി ഫി​ലിം സി​റ്റി ഉ​ൾ​പ്പ​ടെ 12 പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​ണു സ​ന്ദ​ർ​ശി​ക്കു​ക. ഇ​തി​നു​പു​റ​മേ നീ​ല​ക്കു​റി​ഞ്ഞി ​പൂ​ത്തു​നി​ൽ​ക്കു​ന്ന മൂ​ന്നാ​റി​ലെ ചൊ​ക്ര​മു​ടി, ആ​റ​ൻ​മു​ള പാ​ർ​ഥ​സാ​ര​ഥി​ക്ഷേ​ത്ര​ദ​ർ​ശ​ന​വും വ​ള്ള​സ​ദ്യ​യും, മ​ല​ക്ക​പ്പാ​റ, ഗു​രു​വാ​യൂ​ർ, കേ​ര​ള​പ​ഴ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment