ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ അ​തി​ശ​ക്ത​നാ​യ വീ​ര​യോ​ദ്ധാ​വാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട: ആ​വേ​ശ​മാ​യി “സിം​ഗ​ന​മ​ല ബൊ​ബ്ബി​ലി ര​ണ​ബാ​ലി’

വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ച​രി​ത്ര പീ​രി​യ​ഡ് ആ​ക്ഷ​ൻ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘ര​ണ​ബാ​ലി’​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യും രോ​മാ​ഞ്ച​വും നി​റ​യ്ക്കു​ന്ന രീ​തി​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​ശ​ക്ത​വും തീ​ക്ഷ്ണ​വു​മാ​യ മേ​ക്കോ​വ​റി​ലാ​ണ് ടീ​സ​റി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ഒ​ക്ടോ​ബ​ർ 16-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ ചി​ത്രം എ​ത്തും.

1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ്മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ന​ട​ന്ന യ​ഥാ​ർ​ത്ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ സൃ​ഷ്ടി​ച്ച ഭീ​ക​ര​മാ​യ പ​ട്ടി​ണി​യും പീ​ഡ​ന​ങ്ങ​ളു​മാ​ണ് ടീ​സ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. ക്രൂ​ര​നാ​യ സ​ർ തി​യോ​ഡോ​ർ ഹെ​ക്ട​ർ എ​ന്ന ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​ന്ത്യ​ക്കാ​രു​ടെ ധാ​ന്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ന്നു.

ഈ ​അ​ടി​ച്ച​മ​ർ​ത്ത​ലി​നും ക്രൂ​ര​ത​യ്ക്കു​മെ​തി​രെ “സിം​ഗ​ന​മ​ല ബൊ​ബ്ബി​ലി ര​ണ​ബാ​ലി” എ​ന്ന വീ​ര​യോ​ദ്ധാ​വാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. ത​ന്‍റെ നാ​ടി​ന്‍റേ​യും ജ​ന​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി വാ​ളെ​ടു​ക്കു​ന്ന ര​ണ​ബാ​ലി​യു​ടെ മാ​സ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ണ് ടീ​സ​റി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

Related posts

Leave a Comment