‘ഇ​ങ്ങേ​ര് മ​രി​ച്ചാ സ്വ​ർ​ഗ​ത്തി​ൽ പോ​കു​മോ, അ​തോ… ?’ദി​ലീ​ഷ് പോ​ത്ത​നൊ​പ്പം പൗ​ളി വ​ത്സ​നും, ‘ചെ​വി​ട്ടോ​ർ​മ്മ’ ട്രെ​യ്‌​ല​ർ

ദി​ലീ​ഷ് പോ​ത്ത​ന്‍റെ പു​തി​യ ചി​ത്രം ചെ​വി​ട്ടോ​ർ​മ​യു​ടെ ട്രെ​യി​ല​റെ​ത്തി. പ​ന്ത്ര​ണ്ട്, ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സാ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ലി​യോ ത​ദ്ദേ​വൂ​സി​ന്‍റെ പു​തി​യ ചി​ത്രം ‘ചെ​വി​ട്ടോ​ർ​മ’​യി​ലാ​ണ് ദി​ലീ​ഷ് പോ​ത്ത​നും പൗ​ളി വ​ത്സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്.

കൊ​റി​യ​യി​ലെ ബു​സാ​ൻ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. റോ​ന്ത്’, ‘ഓ ​ബേ​ബി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ൾ ദി​ലീ​ഷ് പോ​ത്ത​ന് ഏ​റെ നി​രൂ​പ​ക പ്ര​ശം​സ നേ​ടി​കൊ​ടു​ത്തി​രു​ന്നു. ‘ചെ​വി​ട്ടോ​ർ​മ്മ’​യി​ലും ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്.

ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ മ​ര​ണ​കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്ക് ഈ​ശോ മ​റി​യം യൗ​സേ​പ്പേ എ​ന്ന അ​ന്ത്യ​പ്രാ​ർ​ഥ​ന​ക​ൾ ചൊ​ല്ലി അ​വ​രെ എ​ല്ലാ കെ​ട്ടു​പാ​ടു​ക​ളി​ൽ​നി​ന്നും വി​ടു​വി​ച്ച് ഒ​രു സ​മാ​ധാ​ന മ​ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ത്രേ​സ്യ​യും പ്ര​മാ​ണി​യാ​യ പാ​യ​മ്മ​ൽ വ​ർ​ക്കി​ച്ച​നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​ൻ ക​മ്പ​നി​യാ​യ സ്റ്റോ​പ്പ് വി​ഞ്ചിം​ഗ് ഫി​ലിം​സ്, ല​വ്‌​ലി ഫ്രെ​യിം​സ്, അ​ൺ​കോം​ബ്ഡ് ബു​ദ്ധ, എ​സ് ഫോ​ർ സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ്. ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടി​യ എ​ഡി​റ്റ​ർ കാ​ർ​ലോ ഫ്രാ​ൻ​സി​സ്കോ മ​ന​ടാ​ഡ് (ഫ്രാ​ൻ​സ്), സം​ഗീ​ത സം​വി​ധാ​യ​ക​ൻ മി​ലാ​ദ് മോ​വ​ഹെ​ദി (ഇ​റാ​ൻ) തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഛായാ​ഗ്ര​ഹ​ണം: സ്വ​രൂ​പ് ശോ​ഭ ശ​ങ്ക​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, മേ​ക്ക​പ്പ്: റൊ​ണ​ക്സ് സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ: രാ​ജേ​ഷ് ശ​ശീ​ന്ദ്ര​ൻ, ക​ള​റി​സ്റ്റ്: റോ​ബ​ർ​ട്ട് ലാ​ങ്, ക​ലാ സം​വി​ധാ​നം: റോ​സ്മി അ​നു​മോ​ദ്, വ​സ്ത്രാ​ല​ങ്കാ​രം: ര​ഞ്ജി​നി മേ​രി റെ​ജി, പി​ആ​ർ​ഒ : ശ​ബ​രി.

Related posts

Leave a Comment