മെ​സി​യു​ടെ മാ​ന്ത്രി​ക സ്പ​ർ​ശം; കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട് ഇ​ന്‍റ​ർ​മ​യാ​മി

ന്യൂ​യോ​ര്‍​ക്ക്‌: മെ​സി​യു​ടെ മി​ക​വി​ൽ കാം​പി​യോ​ൺ​സ് ക​പ്പി​ൽ മു​ത്ത​മി​ട്ട് ഇ​ന്‍റ​ർ​മ​യാ​മി. മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ ജേ​താ​ക്ക​ളും മെ​ക്സി​ക്ക​ൻ ലീ​ഗ് എം ​എ​ക്സ് ചാ​മ്പ്യ​ന്മാ​രാ​യ ക്രൂ​സ് അ​സു​ലും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ മ​യാ​മി​യു​ടെ വി​ജ​യം.

മ​ത്സ​ര​ത്തി​ന്റെ 21-ാം മി​നി​റ്റി​ൽ ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ക്രോ​സി​ൽ നി​ന്ന് ത​ക​ർ​പ്പ​ൻ ഹെ​ഡ്ഡ​റി​ലൂ​ടെ ഗോ​ള​ടി​ച്ചു​കൊ​ണ്ടാ​ണ് മെ​സി ഇ​ന്‍റ​ർ മി​യാ​മി​ക്കാ​യി ത​ന്‍റെ നൂ​റാം ഗോ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് മ​ത്സ​ര​ത്തി​ന്‍റെ 81-ാം മി​നി​റ്റി​ൽ മെ​സി​യു​ടെ അ​സി​സ്റ്റി​ൽ നി​ന്ന് ബ്ര​സീ​ലി​യ​ൻ താ​രം കാ​സി​മെ​റോ ടീ​മി​ന്‍റെ ര​ണ്ടാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്‍റ​ർ മ​യാ​മി​യു​ടെ പു​തി​യ പ​രി​ശീ​ല​ക​നാ​യ ക്രി​സ്റ്റ്യ​ൻ ഗോ​ണ്‍​സാ​ല​സി​ന് കീ​ഴി​ലു​ള്ള ആ​ദ്യ കി​രീ​ട​നേ​ട്ട​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എം​എ​ൽ​എ​സ് ക​പ്പ് ജേ​താ​ക്ക​ളും മെ​ക്സി​ക്കോ​യു​ടെ കാം​പി​യോ​ൺ ഡി ​കാം​പി​യോ​ൺ​സ് ജേ​താ​ക്ക​ളും ത​മ്മി​ലാ​ണ് വാ​ർ​ഷി​ക കാം​പി​യോ​ൺ​സ് ക​പ്പി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്. എം​എ​ൽ​എ​സ് ക്ല​ബു​ക​ളു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ട്ടാ​മ​ത് പ​തി​പ്പാ​യി​രു​ന്നു ഇ​ത്.

Related posts

Leave a Comment