ആ​ശു​പ​ത്രി​യി​ൽ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം: ഡോ​ക്ട​റു​ടെ ഡ്രൈ​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്നു, മരുന്ന് കുറിച്ച് നല്കി, വീ​ഡി​യോ വൈ​റ​ൽ

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റു​ടെ ഡ്രൈ​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്ന് കു​റി​ച്ച് ന​ൽ​കി​യ ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. കാ​ൺ​പൂ​രി​ലെ കാ​ൻ​ഷി റാം ​കം​ബൈ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ട്രോ​മ സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഡോ​ക്ട​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഡ്രൈ​വ​ർ ഒ​പി​യി​ൽ ഇ​രു​ന്ന് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഡോ​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി.

ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​യ ഡോ. ​രാം​കേ​ഷ് കേ​സ് ആ​വ​ശ്യ​ത്തി​നാ​യി കോ​ട​തി​യി​ൽ പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. ഈ ​സ​മ​യം ഡോ​ക്ട​റു​ടെ ഡ്രൈ​വ​റാ​യ ദേ​വ് എ​ന്ന​യാ​ൾ ഒ​പി​യി​ലെ​ത്തു​ക​യും രോ​ഗി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി എ​ത്തി​യ രോ​ഗി​ക​ളോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷം ഇ​യാ​ൾ ഒ​പി ടി​ക്ക​റ്റി​ൽ മ​രു​ന്നു​ക​ൾ കു​റി​ച്ച് ന​ൽ​കി. പു​റ​ത്തു​ള്ള മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ നി​ന്ന് മ​രു​ന്ന് വാ​ങ്ങാ​നും നി​ർ​ദേ​ശി​ച്ചു.

ഡ്രൈ​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ച്ചു. രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് ഈ ​വീ​ഴ്ച. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച അ​ധി​കൃ​ത​ർ, ഇ​ത്ത​രം വീ​ഴ്ച​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ എ​ഫ്ഐ​ആ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment