ആരാണ് യ​ഥാ​ർ​ത്ഥ വ​ർ​ഗ​വ​ഞ്ച​ക​ർ? -പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം വ്യ​ക്തി​താ​ൽ​പ​ര്യങ്ങളു​യ​ർ​ത്തി​പ്പി​ടി​ച്ചു ബി​സി​ന​സ് വ​ള​ർ​ത്തി​യെന്നു തു​റ​ന്ന​ടി​ച്ച് ടി.​കെ. ഗോ​വി​ന്ദ​ൻ

കണ്ണൂ​ർ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.ഗോ​വി​ന്ദ​നും എ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ടി.​കെ.​ഗോ​വി​ന്ദ​ൻ എം​എ​ൽ​എ. പാ​ർ​ട്ടി​യെ​യും മു​ഖ്യ​മ​ന്ത്രി പ​ദ​വും ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ബി​സി​ന​സ് വ​ള​ർ​ത്തി​യ​ത് ആ​രാ​ണ്. അ​വ​രാ​ണ് യ​ഥാ​ർ​ത്ഥ വ​ർ​ഗ​വ​ഞ്ച​ക​രെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.
പാ​ർ​ട്ടി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് പ​ക​രം വ്യ​ക്തി​താ​ൽ​പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വ​ഞ്ച​ക​നാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി. പാ​ർ​ട്ടി​ക്കു​ള്ളി​ൽ താ​നും സി. ​കു​ഞ്ഞി​കൃ​ഷ്ണ​നും ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ ന​ട​പ​ടി​ക​ൾ. തോ​മ​സ് ഐ​സ​ക്കി​നെ​യും ടി.​പി.​രാ​മ​കൃ​ഷ്ണ​നെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് സ്വ​ത​ന്ത്ര അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ്.

അ​ത് പാ​ർ​ട്ടി മേ​ലാ​ള​ന്മാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. എം.​വി. ജ​യ​രാ​ജ​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല. ഇ​തെ​ല്ലാം അ​ണി​ക​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി​ണ​റാ​യി​യു​ടെ മ​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ടി.​കെ. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment