ചമ്പക്കുളം: മദ്യക്കുപ്പികൾ നെൽ പാടങ്ങളിലേക്ക് വലിച്ചെറിയുന്നത് കർഷകർക്കും കർഷക തൊഴിലാളികൾക്കും ഒരുപോലെ ഭീഷണിയാകുന്നു.
പാടശേഖരങ്ങളോടു ചേർന്നുള്ള റോഡുകളിലും ചിറകളിലുമിരുന്ന് മദ്യപിക്കുന്നവർ നിലത്തേക്ക് പൊട്ടിച്ചും അല്ലാതെയും വലിച്ചെറിയുന്ന ചില്ലുകുപ്പികൾ ജോലി ചെയ്യുന്നവർക്ക് അപകടം വരുത്തുന്നു.
കഴിഞ്ഞ വർഷം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പാടങ്ങളിൽ ജോലിക്കിറങ്ങിയ പല തൊഴിലാളികൾക്കും കുപ്പിച്ചില്ലുകൾ കാലിൽ തറച്ച് മുറിവേറ്റിരുന്നു.
ഇതുമൂലം തൊഴിലാളികൾ ക്ക് ദിവസങ്ങളോളം തൊഴിലെടുക്കാനാവാതെ ഇരിക്കേണ്ടിവരുന്നു.
സംഘം ചേർന്ന് മദ്യപിച്ചതിനുശേഷം റോഡിറമ്പിലും മറ്റുമുള്ള നിലങ്ങളിലേക്ക് വലിച്ചെറിയുന്ന നിരവധി ചില്ലുകുപ്പികളാണ് കൃഷിക്കായി നിലം ഒരുക്കുന്ന അവസരത്തിൽ തൊഴിലാളികൾക്ക് എടുത്തു മാറ്റേണ്ടി വരുന്നത്.
നെൽപാടങ്ങളിലേക്ക് മദ്യക്കുപ്പിയേറ്; കർഷകരും തൊഴിലാളികളും ഭീതിയിൽ
