ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ആകാശംലോ ഒക താര നവംബർ 20ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിനെത്തും. റിലീസ് തീയതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തേ ശ്രദ്ധ നേടി . ചിത്രം കണ്ടതിന് ശേഷം ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി. വി. പ്രകാശ് കുമാർ പ്രശംസിച്ചിരുന്നു.
ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും വലിയ ശ്രദ്ധ നേടി. പുതുമുഖം സാത്വിക വീരവല്ലിയാണ് നായിക . ശ്രുതി ഹാസൻ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമാണം.
മഹാനടി , സീതാ രാമം ’, ലക്കി ഭാസ്കർ ’ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ വലിയ സ്വീകാര്യത നേടിയ ദുൽഖറിന്റെ അടുത്ത ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.ഛായാഗ്രഹണം – സുജിത് സാരംഗ്, സംഗീതം ജി.വി. പ്രകാശ് കുമാർ, എഡിറ്റർ – പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ – ശ്വേത സാബു സിറിൽ, ഛായാഗ്രഹണം – സുജിത് സാരംഗ്, എഡിറ്റർ – പ്രവീൺ കെ.എൽ, പി.ആർ.ഒ ശബരി.
