ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് 300 കോ​ടി ക്ല​ബ്ബി​ൽ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പുതിയ പോ​സ്റ്റ​ർ, ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡു​ക​ളെ​യെ​ല്ലാം ത​ക​ർ​ത്ത് ‘ബെ​ത്ല​ഹേം കു​ടും​ബ യൂ​ണി​റ്റ്’ ആ​ഗോ​ള​ത​ല​ത്തി​ൽ 300 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച വാ​ർ​ത്ത ആ​വേ​ശ​ത്തോ​ടെ​യാ​ണ് സി​നി​മാ ലോ​കം ഏ​റ്റെ​ടു​ത്ത​ത്.

നി​വി​ൻ പോ​ളി​യു​ടെ ഗം​ഭീ​ര തി​രി​ച്ചു വ​ര​വി​നും ഭാ​വ​ന സ്റ്റു​ഡി​യോ​സ്-​ഗി​രീ​ഷ് എ.​ഡി-​മ​മി​ത ബൈ​ജു കൂ​ട്ടു​കെ​ട്ടി​ന്‍റെ വി​ജ​യ​ത്തു​ട​ർ​ച്ച​യ്ക്കും സാ​ക്ഷ്യം വ​ഹി​ച്ച ചി​ത്രം 28-ാം ദി​വ​സ​വും 266 തി​യ​റ്റ​റു​ക​ളി​ൽ ഹൗ​സ്ഫു​ൾ ഷോ​ക​ളു​മാ​യി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

എ​ന്നാ​ൽ ഈ ​നേ​ട്ട​ത്തേ​ക്കാ​ളേ​റെ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് നി​ർ​മാ​താ​ക്ക​ളാ​യ ഭാ​വ​ന സ്റ്റു​ഡി​യോ​സ് പ​ങ്കു​വെ​ച്ച 300 കോ​ടി​യു​ടെ ഔ​ദ്യോ​ഗി​ക​മാ​യെ​ത്തി​യി​രി​ക്കു​ന്ന പോ​സ്റ്റ​റാ​ണ്.

സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലെ മാ​ന്ത്രി​ക​ർ​ക്ക് സ​ല്യൂ​ട്ട് അ​ടി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​യ്ക്ക് ജീ​വ​ൻ ന​ൽ​കി​യ അ​ണി​യ​റ​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​രെ മു​ൻ​നി​ര​യി​ൽ നി​ർ​ത്തി​യാ​ണ് വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ പോ​സ്റ്റ​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് എ.​ഡി, തി​ര​ക്ക​ഥാ​കൃ​ത്ത് കി​ര​ൺ ജോ​സി, ക്യാ​മ​റാ​മാ​ൻ അ​ജ്മ​ൽ സാ​ബു, എ​ഡി​റ്റ​ർ ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗ്ഗീ​സ് എ​ന്നി​വ​ർ നി​ർ​മ്മാ​താ​ക്ക​ളാ​യ ഫ​ഹ​ദ് ഫാ​സി​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, ശ്യാം ​പു​ഷ്‌​ക​ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന പോ​സ്റ്റ​ർ സി​നി​മാ പ്രേ​മി​ക​ൾ​ക്കി​ട​യി​ലും ഇ​ൻ​ഡ​സ്ട്രി​യി​ലും വ​ലി​യ പ്ര​ശം​സ നേ​ടി​യി​രി​ക്കു​ക​യാ​ണ്.

ത​ങ്ങ​ളു​ടെ സി​നി​മ​ക​ൾ​ക്ക് അ​ത​ർ​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്രൊ​മോ​ഷ​ൻ ന​ൽ​കാ​റു​ള്ള ഭാ​വ​ന സ്റ്റു​ഡി​യോ​സ് ഇ​ക്കു​റി​യും പ​തി​വ് തെ​റ്റി​ച്ചി​ട്ടി​ല്ല. ചി​ത്ര​ത്തി​ന്‍റെ വി​ജ​യ പോ​സ്റ്റ​റി​ലും ആ ​പു​തു​മ കാ​ണാ​നു​ണ്ട്.

സം​ഗീ​ത് പ്ര​താ​പ്, സു​രേ​ഷ് കൃ​ഷ്ണ, ബി​ന്ദു പ​ണി​ക്ക​ർ, വി​ന​യ് ഫോ​ർ​ട്ട്, റോ​ഷ​ൻ ഷാ​ന​വാ​സ്, ശ്യാം ​മോ​ഹ​ൻ, ഷ​മീ​ർ ഖാ​ൻ, ശ്രി​ന്ദ, പാ​ർ​വ​തി അ​യ്യ​പ്പ​ദാ​സ്, മീ​നാ​ക്ഷി ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ളി​ലു​ള്ള​ത്. കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര-​തെ​ല​ങ്കാ​ന മേ​ഖ​ല​ക​ളി​ലും ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ചി​ത്ര​മാ​ണി​ത്.

Related posts

Leave a Comment