സ്വന്തം മുഖം പ്രിന്റ് ചെയ്ത ടെസ്ല സൈബർട്രക്കിൽ കറുത്ത സൺഗ്ലാസും വെച്ച് മാസ്സായി സഞ്ചരിക്കുന്ന ഒരു തത്തമ്മയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ താരം. ബ്രസീലിൽ നിന്നുള്ള ‘കെന്നി’ എന്ന തത്തയാണ് ഈ ആഡംബര യാത്രയിലൂടെ സോഷ്യൽ മീഡിയയുടെ മനസ് കവർന്നിരിക്കുന്നത്.
കെന്നിയുടെ ഉടമസ്ഥൻ തന്റെ പുതിയ സൈബർട്രക്ക് പൂർണമായും തത്തയുടെ ചിത്രങ്ങൾ വെച്ച് റാപ്പ് ചെയ്യുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ 7.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘Kenny Slow Parrot’ എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ, സ്വന്തം ചിത്രം പതിപ്പിച്ച സൈബർട്രക്കിന്റെ വിൻഡോയിൽ കറുത്ത കണ്ണടയും ധരിച്ച് ശാന്തനായി ഇരിക്കുകയാണ് കെന്നി. വാഹനം സെൽഫ് ഡ്രൈവിംഗ് മോഡിൽ മുന്നോട്ട് നീങ്ങുമ്പോൾ യാതൊരു ഭയവുമില്ലാതെ കാറ്റുകൊണ്ട് നിൽക്കുന്ന കെന്നിയുടെ ലുക്കാണ് ആളുകളെ ആകർഷിച്ചത്.
“എന്റെ തത്ത തന്റെ പുതിയ സൈബർട്രക്ക് പൂർണമായും റാപ്പ് ചെയ്തു,” എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി.
