ഒ​റ്റ ബൈ​ക്കി​ൽ 4 പേ​ർ, കൂ​ട്ടു​കാ​ര​ന്‍റെ തോ​ളി​ലി​രു​ന്ന് സ്റ്റ​ണ്ട്; അ​ഹ​മ്മ​ദാ​ബാ​ദി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ! വീ​ഡി​യോ വൈ​റ​ൽ

തെ​ര​ക്കേ​റി​യ റോ​ഡി​ൽ ഒ​റ്റ ബൈ​ക്കി​ൽ നാ​ലു​പേ​ർ ക​യ​റി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്റ്റ​ണ്ട് ന​ട​ത്തി​യ നാ​ല് യു​വാ​ക്ക​ളെ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ഒ​രാ​ൾ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ പോ​ലും വ​ക​വെ​ക്കാ​തെ കൂ​ട്ടു​കാ​ര​ന്റെ തോ​ളി​ലി​രു​ന്നാ​ണ് യാ​ത്ര ചെ​യ്ത​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ലി​സ്ബ്രി​ഡ്ജ് പ്ര​ദേ​ശ​ത്ത് സെ​പ്റ്റം​ബ​ർ 20ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ നാ​ല് പേ​രെ​യും കു​ത്തി​നി​റ​ച്ച്, വ​ണ്ടി അ​പ​ക​ട​ക​ര​മാ​യി വെ​ട്ടി​ച്ചെ​ടു​ത്ത് ന​ട​ത്തി​യ ഈ ​യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ എ​ലി​സ്ബ്രി​ഡ്ജ് പോ​ലീ​സ് ഉ​ട​ന​ടി ഇ​ട​പെ​ടു​ക​യും സെ​പ്റ്റം​ബ​ർ 21ന് ​രാ​വി​ലെ ത​ന്നെ നാ​ല് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഗീ ​കാ​ന്ത നി​വാ​സി​ക​ളാ​യ അ​ശോ​ക് ഠാ​ക്കൂ​ർ, അ​ൽ​കേ​ഷ് ക​നോ​ജി​യ, മി​തേ​ഷ് ഝാ​ല എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ആ​പ​ത്തു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നും ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (BNS), മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം എ​ന്നി​വ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

 

 

Related posts

Leave a Comment