ട്ര​ക്ക് മ​റി​ഞ്ഞു, റോ​ഡി​ൽ ‘നെ​യ്യ​മൃ​ത്’; പാ​ത്ര​ങ്ങ​ളും ക​വ​റു​ക​ളു​മാ​യി ഇ​റ​ങ്ങി നാ​ട്ടു​കാ​ർ! റോ​ഡി​ലൊ​ഴു​കി​യ നെ​യ്യ് കോ​രി​യെ​ടു​ക്കാ​ൻ തി​ക്കും തെ​ര​ക്കും ! വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ നെ​യ്യ് ക​യ​റ്റി​വ​ന്ന ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. റോ​ഡി​ൽ വ​ൻ​തോ​തി​ൽ നെ​യ്യ് ഒ​ഴു​കി​പ്പ​ര​ന്ന​തോ​ടെ പാ​ത്ര​ങ്ങ​ളു​മാ​യി അ​ത് കോ​രി​യെ​ടു​ക്കാ​ൻ നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി​യ​ത് വ​ലി​യ തി​ര​ക്കി​നി​ട​യാ​ക്കി.

ഹ​രി​യാ​ന​യി​ൽ നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ രു​ദ്ര​പൂ​രി​ലു​ള്ള ഫാ​ക്ട​റി​യി​ലേ​ക്ക് നെ​യ്യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ് ചൊ​വ്വാ​ഴ്ച അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ട്ര​ക്കി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ നെ​യ്യ് റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പാ​ത്ര​ങ്ങ​ളും ക​വ​റു​ക​ളു​മാ​യി എ​ത്തി​യ നാ​ട്ടു​കാ​ർ നെ​യ്യ് ശേ​ഖ​രി​ക്കാ​ൻ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പി​ന്നീ​ട് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​മാ​ണ് ആ​ളു​ക​ളെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് മ​റി​ഞ്ഞ ട്ര​ക്ക് മാ​റ്റു​ക​യും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

 

Related posts

Leave a Comment