ഫാ​മി​ലി കോ​ട​തി കെ​ട്ടി​ട​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ചാ​ടി: യു​വ​തി​ക്ക് പ​രി​ക്ക്; വൈ​റ​ലാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ഫാ​മി​ലി കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് വീ​ണ് സ്ത്രീ​ക്ക് പ​രി​ക്ക്. ഡെ​റാ​ഡൂ​ണി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കോ​ട​തി സ​മ​യ​ത്ത് ഒ​രു സ്ത്രീ ​പെ​ട്ടെ​ന്ന് കെ​ടി​ട​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രി​ക​യും റെ​യി​ലിം​ഗി​ൽ നി​ന്ന് ചാ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ട് ഒ​രു വ​നി​താ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും പി​ന്നാ​ലെ ഓ​ടി​യെ​ത്തി. എ​ന്നാ​ൽ അ​തി​നു മു​ൻ​പ് ത​ന്നെ യു​വ​തി താ​ഴേ​ക്ക് ചാ​ടു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ റെ​യി​ലിം​ഗി​ന് അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യും പ​രുി​ക്കേ​റ്റ സ്ത്രീ​യു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി എ​ത്തു​ക​യും ചെ​യ്തു. സ്ത്രീ ​ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​ർ മ​ന​പ്പൂ​ർ​വം ചാ​ടി​യ​താ​ണോ അ​തോ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണോ എ​ന്ന് പൊ​ലി​സ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് സി​റ്റി സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലി​സ് ശേ​ഖ​ർ സു​യാ​ൽ വ്യ​ക്ത​മാ​ക്കി.

കു​റ​ച്ചു​കാ​ല​മാ​യി ഈ ​സ്ത്രീ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. 2019 ഒ​ക്ടോ​ബ​ർ 8-നാ​ണ് ഇ​വ​ർ ഹ​രി​യാ​ന സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ഭ​ർ​ത്താ​വു​മാ​യി യോ​ജി​ച്ച് പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വി​വാ​ഹ മോ​ച​ന​ത്തി​നു ശ്ര​മി​ച്ചു. അ​തോ​ടെ ഭ​ർ​ത്താ​വി​ൽ നി​ന്ന് പ്ര​തി​മാ​സ ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ ഫാ​മി​ലി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​മാ​സം 5,000 രൂ​പ ജീ​വ​നാം​ശം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

48 മാ​സ​ത്തെ കു​ടി​ശി​ക​യാ​യി 2.40 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും, തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൃ​ത്യ​മാ​യി നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അി​നി​ട​യി​ലാ​ണ് യു​വ​തി കോ​ട​തി കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി​യ​ത്.

Related posts

Leave a Comment