മദ്യം വരുത്തുന്ന വിന! ന​ടു​റോ​ഡി​ൽ യു​വ​തി​യെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; സം​ഭ​വം തൃ​ശൂ​രി​ൽ

തൃ​ശൂ​ർ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യെ ഒ​രു സം​ഘ​മാ​ളു​ക​ൾ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ചെ​റു​ത്തു​നി​ൽ​പ്പി​നൊ​ടു​വി​ൽ ര​ക്ഷ​പ്പെ​ട്ട യു​വ​തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ഭ​യം​തേ​ടി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​യോ​ടെ തൃ​ശൂ​ർ കു​ന്നം​കു​ളം ആ​നാ​യ്ക്ക​ലി​ലാ​ണ് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കാ​ണി​പ്പ​യ്യൂ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സ​ഹോ​ദ​രീ​പു​ത്ര​നെ ബ​സ്റ്റോ​പ്പി​ൽ കൊ​ണ്ടു​വി​ട്ട് തി​രി​ച്ചു വ​രു​ന്ന​വ​ഴി മൂ​ന്നം​ഗ സം​ഘം ഇ​വ​രു​ടെ സ്കൂ​ട്ട​റി​ന് മു​ന്നി​ൽ നി​ന്നു കൈ​കാ​ണി​ച്ചു.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ റോ​ഡി​ൽ മ​രം​വീ​ഴു​ക​യോ മ​റ്റോ സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നു ക​രു​തി​യാ​ണ് സ്കൂ​ട്ട​ർ നി​ർ​ത്തി​യ​ത്. എ​ന്നാ​ൽ വ​ണ്ടി നി​ർ​ത്തി​യ​തോ​ടെ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന സം​ഘം യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. ബ​ഹ​ളം​വ​ച്ച യു​വ​തി​യു​ടെ വാ​യ് പൊ​ത്തി ബ​ല​മാ​യി വ​ണ്ടി​യി​ൽ​നി​ന്ന് ഇ​റ​ക്കി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം​ന​ട​ത്തി.

മ​ദ്യ ല​ഹ​രി​യി​ൽ കാ​ലു​റ​യ്ക്കാ​തെ​യാ​യി​രു​ന്നു സം​ഘ​മെ​ന്നു പ​റ​യു​ന്നു. കു​ത​റി​മാ​റി വാ​ഹ​ന​വു​മെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ യു​വ​തി ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts