എ​സ്ബി കോ​ള​ജി​ലെ സെന്‍റർ ഫോർ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട് വി​ഷ​ന്‍ 2കെ50 ​സെ​മി​നാ​ര്‍

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ലെ സെന്‍റർ ഫോർ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ട​നാ​ട് വി​ഷ​ന്‍ 2കെ50 ​സെ​മി​നാ​ര്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​ക​ര്‍​ദി​നാ​ള്‍ മാ​ര്‍ പ​ടി​യ​റ ഹാ​ളി​ല്‍ ന​ട​ക്കും. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ ഡോ. ​ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കു​ട്ട​നാ​ടും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളും പ​രി​സ്ഥി​തി ച​രി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വീ​ണ്ടെ​ടു​പ്പി​നു​ള്ള പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും പ്രാ​ദേ​ശി​ക ച​രി​ത്ര​കാ​ര​നു​മാ​യ പ​ള്ളി​ക്കോ​ണം രാ​ജീ​വ്, കു​ട്ട​നാ​ടി​ന്‍റെ ഭാ​വി വെ​ല്ലു​വി​ളി​ക​ളും കാ​ലാ​വ​സ്ഥാ പരിഷ്കരണ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഐ​ഐ​ടി കാ​ണ്‍​പൂ​ര്‍ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ദി​പു ഫി​ലി​പ്പ്, കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, വെ​ള്ള​പ്പൊ​ക്ക പ്ര​തി​രോ​ധം എ​ന്ന വി​ഷ​യ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഹൈ​ഡ്രോ​ളി​ക് സ​ബ്ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​ന്‍.​എ​സ്. ​പ്ര​സാ​ദ്, പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള കു​ട്ട​നാ​ടി​നാ​യു​ള്ള സു​സ്ഥി​ര പ​ദ്ധ​തി​യെ​ക്കു​റി​ച്ച് സെ​ന്‍റർ ഫോ​ര്‍ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റർ ഡ​യ​റ​ക്ട​റും എ​സ്ബി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ. ഡോ.​റൂ​ബി​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍​സ​സി​ലെ റി​ട്ട.​ പ്ര​ഫ. ഡോ.​ജെ.​ജി.​ റേ ച​ര്‍​ച്ച ന​യി​ക്കും. വ​ര്‍​ഗീ​സ് ക​ണ്ണ​മ്പ​ള്ളി, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത്ര, ജ​യ് ചാ​ക്കോ എ​ന്നി​വ​രു​ടെ പ്ര​സീ​ഡി​യം നേ​തൃ​ത്വം ന​ല്‍​കും.

പ്രതികരണം….

കു​ട്ട​നാ​ടി​നെ അ​റി​യു​ക ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ക

ഭാ​വി​യി​ലെ കു​ട്ട​നാ​ട്ടി​ലെ ജ​ല​സം​വി​ധാ​നം, വെ​ള്ള​പ്പൊ​ക്ക​വും ജ​ല​സം​ഭ​ര​ണ​വും ത​മ്മി​ലു​ള്ള സം​തു​ല​നം, ന​ദി​ക​ളു​ടെയും കാ​യ​ലു​ക​ളു​ടെയും പ​രി​പാ​ല​നം, കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ന​വാ​സം, പു​ന​ഃസ്ഥാ​പി​ക്കേ​ണ്ട പാ​രി​സ്ഥി​തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​സ്ഥാ​ന വി​ക​സ​നം,

ശാ​സ്ത്രീ​യ അ​റി​വി​നൊ​പ്പം പ്രാ​ദേ​ശി​ക അ​റി​വി​ന്‍റെയും ച​രി​ത്ര​ത്തി​ന്‍റെയും വി​നി​യോ​ഗം തു​ട​ങ്ങി​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.

ഡോ.​ റൂ​ബി​ന്‍ ഫി​ലി​പ്പ്, കു​ട്ട​നാ​ട് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച്
സെ​ന്‍റർ‍ ഡ​യ​റ​ക്ട​ര്‍, എ​സ്ബി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍

ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാം

കു​ട്ട​നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന സെ​മി​നാ​റി​ലും ച​ര്‍​ച്ച​ക​ളി​ലും പ​ങ്കെ​ടു​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ര്‍, ഗ​വേ​ഷ​ക​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍, ക​ര്‍​ഷ​ക​ര്‍, മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത്ര, സെ​ന്‍റർ ഫോ​ര്‍ കു​ട്ട​നാ​ട് സ്റ്റ​ഡീ​സ്
ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റർ ഡ​യ​റ​ക്ട​ര്‍

Related posts

Leave a Comment