‘സ​മൃ​ദ്ധി​യും സു​ര​ക്ഷ​യും നിറഞ്ഞൊരു ന​വ കു​ട്ട​നാ​ട് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി ഉ​യ​ര്‍​ന്നു വ​ര​ണം’ -ഡോ. ​കെ.​സി.​ജോ​സ​ഫ്

മ​ങ്കൊ​മ്പ്: ആയുസ്സിന്‍റെ നല്ലൊരു ഭാഗം ബോട്ടുജെട്ടികളിൽ കാത്തിരുന്നു പാഴാക്കിയും ഒറ്റപ്പെട്ട തുരുത്തുകളിൽ നിന്നും മ​ണി​ക്കൂ​റു​ക​ള്‍ ബോ​ട്ടി​ലും വ​ള്ള​ത്തി​ലും സ​ഞ്ച​രി​ച്ചും കു​ട്ട​നാ​ട്ടു​കാ​ർ എല്ലായിടത്തും അ​വ​സാ​ന​ത്തെ ആ​ളാ​യി മാ​റു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​രു​ന്നു എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ താ​ന്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യ​തെ​ന്ന് ഡോ​ക്ട​ര്‍ കെ.​സി.​ജോ​സ​ഫ്.

ഇ​രു​പ​ത്തി​നാ​ലു വ​ര്‍​ഷ​ക്കാ​ലം കു​ട്ട​നാ​ടി​നെ കേ​ര​ള​നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ച ഡോ​ക്ട​റെ ആദരിക്കാൻ മ​ങ്കൊ​മ്പ് നെ​ല്ലു ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ കു​ട്ട​നാ​ട​ന്‍ പൗ​രാ​വ​ലി സംഘടിപ്പിച്ച ച​ട​ങ്ങി​ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ര​മു​ഖ​രു​ടെ നീ​ണ്ട​നി​രയും വൻ ജനാവലിയും പരിപാടികളിൽ പങ്കെടുത്ത് ഡോക്ടർക്ക് ആദരവ് അർപ്പിച്ചു.

വി​ക​സ​ന​ത്തി​ലേ​ക്ക് ഒ​രു നാ​ടി​നെ കൈ​പി​ടി​ച്ചു ക​യ​റ്റാ​ന്‍ റോ​ഡു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. 1982ല്‍ ​എം​എ​ല്‍​എ ആ​യി എ​ത്തി​യ​തു മു​ത​ല്‍ 2006വ​രെ റോ​ഡ് ക​ണ​ക്ടി​വി​റ്റി​ക്കു മു​ന്‍​തൂ​ക്കം ന​ല്‍​കി​ക്കൊ​ണ്ടാ​ണു പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

ആ​ഗോ​ള താ​പ​ന​വും ത​ല്‍​ഫ​ല​മാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ലാ​വ​സ്ഥാ​മാ​റ്റ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍, കു​ട്ട​നാ​ടി​ന്‍റെ ഭാ​വി സം​ബ​ന്ധി​ച്ച് വ​ലി​യ ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്ക്കു​ന്ന​താ​യും അതിജിവനത്തിന് ഉതകുന്ന പദ്ധതികൾ അനിവാര്യമാണെന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​വാ​സ​മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ‘റും ​ഫോ​ര്‍ റി​വ​ര്‍’ ഒ​രു​ക്ക​ണം. വെള്ളത്തിന് സുഗമമായി ഒഴുകിമാറാൻ ഇടം ഒരുക്കി നൽകുന്നതിനൊപ്പം മനുഷ്യന്‍റെ ഇടങ്ങളിലേക്കതു കടന്നുകയറി ദുരിതങ്ങൾ സൃഷ്ടിക്കുന്നതു തടയുകയും വേണം. വെ​ള്ള​ത്തെ​പ്പേ​ടി​ച്ച് ജ​ന​ങ്ങ​ള്‍ പാ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഒഴിവാക്കണം. ജ​ലം സ​മ്പ​ത്താ​ണെ​ങ്കി​ലും നി​ര​ന്ത​രം ജ​ല​ത്താ​ല്‍ മു​റി​വേ​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ട​നാ​ട്ടു​കാ​രു​ടെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ മ​ദ്ധ്യ തി​രു​വി​താം​കൂ​ര്‍ ന​ദീ​ത​ട അ​തോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​മ്പ, അ​ച്ച​ന്‍​കോ​വി​ല്‍, മ​ണി​മ​ല, മീ​ന​ച്ചി​ല്‍, മൂ​വാ​റ്റു​പു​ഴ ആ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സാ​ധാ​ര​ണ സം​ഭ​വ വി​കാ​സ​ങ്ങ​ൾ കു​ട്ട​നാ​ടി​ന് ഭീ​ഷ​ണ​യാ​കാറു​ണ്ട്. പ്ര​ള​യം മാ​ത്ര​മ​ല്ല, വെ​ള്ള​ക്കെ​ട്ടും, ജ​ല മ​ലി​നീ​ക​ര​ണ​വു​മെ​ല്ലാം പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. ഡാ​മു​ക​ള്‍ തു​റ​ന്ന് വി​ടു​ന്ന​തു​ള്‍​പ്പെ​ടെയുള്ള കാര്യങ്ങളിൽ ഒ​രു കേ​ന്ദ്രീ​കൃ​ത ജ​ല മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​പ്പി ക്കു​ന്ന​തി​നും, തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വെ ഫ​ല​പ്ര​ദ​മാ​യി പു​ന​ര്‍​നി​ര്‍​മ്മി​ക്കു​ന്ന​തി​നും മാ​നേ​ജ് ചെ​യ്യു​ന്ന​തി​നും, ഡ​ച്ച് മോ​ഡ​ലി​ല്‍ ആ​ര്‍​ക്കമി​ഡീ​സ് സ്‌​ക്രൂ​പോ​ലെ​യു​ള്ള പ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച് പ്ര​ള​യ​ജ​ലം ക​ട​ലി​ലേ​യ്ക്ക് പു​റം ത​ള്ളു​ന്ന​തി​നു​മെ​ല്ലാം വി​ശാ​ല​മാ​യ ന​ദീ​ത​ട അ​തോ​റി​റ്റി ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ടു​ന്ന വേ​മ്പ​നാ​ട് കോ​ള്‍ റം​സാ​ര്‍ സൈ​റ്റാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര പ്ര​ധാ​ന്യ​മു​ള്ള ഹെ​റി​റ്റേ​ജ് സി​സ്റ്റ​മാ​യും കു​ട്ട​നാ​ടി​നെ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റി​ന് അ​ര്‍​ഹ​ത​യു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​വ​യൊ​ന്നും കു​ട്ട​നാ​ടി​ന്‍റെ സ​മൃ​ദ്ധി​യ്ക്കോ സു​ര​ക്ഷ​യ്ക്കോ ഇ​തു​വ​രെ പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടി​ല്ലെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ആ​ധു​നി​ക​വ​ല്‍ ക്ക​ര​ണം, ടൂ​റി​സം തു​ട​ങ്ങി​യ​ മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു. മ​ലി​നീ​ക​ര​ണം, കൂ​ടി​വെ​ള്ള​ക്ഷാ​മം തുടങ്ങിയവിഷയങ്ങളെല്ലാം പ​രാ​തി​ക​ളി​ല്‍ ഒതുങ്ങാതെ പരിഹാര നടപടികൾ വേഗത്തിലാക്കേണ്ടതിന്‍റെ ആവശ്യകത ആദ്ദേഹം ചൂണ്ടിക്കാട്ടി.

കു​ട്ട​നാ​ട്ടി​ലെ റോ​ഡ് ശൃംഖല പൂ​ര്‍​ണ്ണ​മാ​ക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമാണെന്ന് ഡോ​.കെ.സി.ജോസഫ് എടുത്തുപറഞ്ഞു.​ ട്രാക്ടർറോഡുകൾ പോലുമില്ലാതെ കുട്ടനാട്ടുകാരിൽ പലരും ഇപ്പോഴും ക്ലേശിക്കുകയാണ്. കു​ട്ട​നാ​ട്ടി​ലെ അ​ടി​സ്ഥാ​ന​നി​ര്‍​മ്മി​തി പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ​തി​നാ​ല്‍, സം​യോ​ജി​ത കൃ​ഷി, ടൂ​റി​സം, മൂ​ല്യ​വ​ര്‍​ദ്ധി​ത ഉ​ല്പ​ന്ന​ങ്ങ​ളു​ടെ ഉ​ല്പാ​ദ​നം, മ​റ്റ് കാ​ര്‍​ഷി​കേ​ത​ര തൊ​ഴി​ലു​ക​ള്‍ എ​ന്നി​വ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ പാ​ട​ശേ​ഖ​ര​പ്ര​ദേ​ശ​ങ്ങ​ളെ പു​ന: സം​വി​ധാ​നം ചെ​യ്ത് സു​ര​ക്ഷി​ത​ജീ​വി​ത​ത്തി​നു​പ​യു​ക്ത​മാ​ക്കണമെന്ന് മുൻ എംഎൽഎ ഊന്നിപ്പറയുകയുണ്ടായി.

കു​ട്ട​നാ​ടി​ന്‍റെ സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത രീ​തി​യി​ല്‍ ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം ഭേ​ദ​ഗ​തി​ചെ​യ്യ​ണ​മെ​ന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. ട്രാക്ടർറോഡ് നിർമ്മാണം പോലുള്ള പദ്ധതികൾക്ക് തണ്ണീർത്തട നിയമം തടസ്സമാകാനിടയാകരുത്. എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളെ​യും റോ​ഡ് മാ​ര്‍​ഗ്ഗം ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്ക് ചു​റ്റും ബ​ണ്ട് റോ​ഡു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഫാം ​റോ​ഡു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ട്ടി​ണി​യാ​ണ് ഏ​റ്റ​വും വ​ലി​യ പ​രി​സ്ഥി​തി പ്ര​ശ്ന​മെ​ന്ന്, റി​യോ ഉ​ച്ച​കോ​ടി​യി​ല്‍ തു​റ​ന്ന​ടി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വീ​ക്ഷ​ണം കുട്ടനാടൻ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണെന്ന് ഡോ​ക്ട​ര്‍ എ​ടു​ത്തു പ​റ​യു​ക​യു​ണ്ടാ​യി.

സം​സ്ഥാ​ന ബ​ഡ്ജ​റ്റി​നെ​യും തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി​ക​ളെ​യും മ​റ്റും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് താൻ എംഎൽഎയായിരുന്ന കാ​ല​ത്ത് റോ​ഡ് നി​ര്‍​മ്മാ​ണം ന​ട​ത്തി​യ​ത്. പാ​ല​ങ്ങ​ള്‍​ക്ക് ഫ​ണ്ട് കി​ട്ടാ​ന്‍ പ്ര​യാ​സ​മാ​യി​രു​ന്നു. അക്കാലത്ത് നിർമിച്ച ആം​ബു​ല​ന്‍​സ് പാ​ല​ങ്ങ​ളു​ടെ​യും ഗോ​വ​ണി പാ​ല​ങ്ങ​ളു​ടെ​യും സ്ഥാ​ന​ത്ത് പു​തി​യ പാ​ല​ങ്ങ​ള്‍ പ​ണി​യ​ണം. സാ​ങ്കേ​തി​ക വി​ദ്യ ഇ​ന്ന​ത്തെ​പ്പോ​ലെ വി​ക​സി​ത​മ​ല്ലാ​യി​രു​ന്ന അ​ക്കാ​ല​ത്ത് എം.​എ​ല്‍.​എ ഫ​ണ്ടോ കി​ഫ്ബി ഫ​ണ്ടോ ഒ​ന്നും സ​ങ്ക​ല്പി​ക്കാ​ന്‍ പോ​ലും ക​ഴി​യു​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും, കു​ട്ട​നാ​ട്ടു​കാ​രു​ടെ ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ട് പ​ല പ്ര​തി​ബ​ന്ധ​ങ്ങ​ളേ​യും അ​തി​ജീ​വി​ക്കാ​നാ​യെ​ന്ന് ഡോ​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ട​നാ​ടി​ന്‍റെ പ്ര​ധാ​ന ജീ​വ​നാ​ഢി​ക​ളെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​നാ​വു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശ്ശേ​രി റോ​ഡും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡും നാ​ലു​വ​രി​യാ​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​ട്ട​നാ​ട്ടി​ല്‍ റോ​ഡ് നി​ര്‍​മ്മാ​ണ ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​ണെ​ങ്കി​ലും, മാ​റി മാ​റി വ​ന്ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സൗ​ജ​ന്യ മാ​യി സ്ഥ​ലം വി​ട്ടു ത​ന്ന വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി ക​ളു​ടെ​യും, ക​രാ​റു​കാ​രു​ടെ​യു​മെ​ല്ലാം സ​ഹ​ക​ര​ണം നി​ര്‍​ലോ​ഭ​മാ​യി ല​ഭി​ച്ചെ​ന്ന​ത് അ​ദ്ദേ​ഹം ന​ന്ദി​പൂ​വ്വം സ്മ​രി​ച്ചു. കു​ട്ട​നാ​ടിന്‍റെ ഭൂ​പ്ര​കൃ​തി ത​ന്നെ മാ​റ്റി​യ റോ​ഡ് ക​ണ​ക്ടി​വി​റ്റി സാ​ധ്യ​മാ​യെ​ങ്കി​ലും ബ​ഹു​ദൂ​രം ഇ​നി​യും മു​ന്നോ​ട്ടു പോ​കാ​നു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ ഓ​ര്‍​മ്മി​പ്പി​ച്ചു.

നാ​ടി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നൊ​ന്നാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ ഡോ​ക്ട​ര്‍, 2050ലെ​ങ്കി​ലും​സ​മൃ​ദ്ധി​യും സു​ര​ക്ഷ​യും നി​റ​ഞ്ഞു നി​ല്ക്കു​ന്ന ഒ​രു ന​വ കു​ട്ട​നാ​ട്, ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി ഉ​യ​ര്‍​ന്നു വ​ര​ണ​മെ​ന്നു​ള്ള ത​ന്‍റെ സ്വ​പ്‌​ന​വും വേ​ദി​യി​ല്‍ പ​ങ്കു​വ​ച്ചു. തീ​വ്ര​മാ​യ ആ​ഹ്ര​ത്തി​നൊ​പ്പം, ഒ​ത്തൊ​രു​മ​യും ക​ഠി​നാ​ധ്വാ​ന​വു​മൊ​ക്കെ ഉ​ണ്ടാ​യാ​ല്‍ കു​ട്ട​നാ​ട​ന്‍ ജ​ന​ത​യ്ക്കു വേഗത്തിൽ ല​ക്ഷ്യം നേ​ടാ​നാ​വു​മെ​ന്ന പ്ര​ത്യാ​ശ​യും അദ്ദേഹം പ​ങ്കു​വ​ച്ചു. ത​നി​ക്കു ന​ല്‍​കി​യ ആ​ദ​രം കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ​വ​ര്‍​ക്കു​മു​ള്ള ആ​ദ​ര​വാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ ഡോ​ക്ട​ര്‍, നാ​ടി​ന്‍റെ ഒ​രു​മ കു​ട്ട​നാ​ടി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നു​ള്ള ചാ​ല​ക ശ​ക്തി​യാ​യി മാ​റ​ട്ടെ​യെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും വ​ലി​യ മാ​തൃ​ക​യാ​യി​രു​ന്നു ഡോ. കെ.​സി. ജോ​സ​ഫ്; മ​ന്ത്രി മോ​ൻ​സ്

രാ​മ​ങ്ക​രി: നാ​ടി​ന്‍റെ ന​ന്മ​യ്ക്ക് ഒ​രു എം​എ​ൽ​എ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ മാ​തൃ​ക​യാ​യി​രു​ന്നു ഡോ. ​കെ.​സി. ജോ​സ​ഫെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് പറഞ്ഞു. മ​ങ്കൊ​ന്പി​ൽ സ​ർ​വ്വ​ക​ക്ഷി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഡോ. ​കെ.​സി. ജോ​സ​ഫി​നെ ആ​ദ​രി​ക്കു​ന്ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​ന്‍റെ ജ​ന​കീ​യ​വും വി​ക​സ​ന​പ​ര​വു​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി നേ​രി​ട്ട് ഇ​ട​പെ​ടു​ക​യും അ​ത് സാ​ധി​ച്ചെ​ടു​ത്ത ശേ​ഷം മാ​ത്രം മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്യു​ന്ന മി​ടു​ക്ക​ന്മാ​രാ​യ എം​എ​ൽ​എ​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ. ​സി. ജോ​സ​ഫ് നേ​തൃ​ത്വം ന​ല്കി​യ വി​ക​സ മു​ന്നേ​റ്റം കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ തു​ട​രാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന് കു​ട്ട​നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ​ല പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കു​വാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ചി​ല പി​ഴ​വു​ക​ൾ മാ​ത്ര​മാ​യേ താ​ൻ അ​തി​നെ കാ​ണു​ന്നു​ള്ളു. കു​ട്ട​നാ​ട്ടി​ൽ ഇ​നി​യും ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നു​ണ്ട്. അ​തി​നു​ള്ള ന​ല്ലൊ​രു തു​ട​ക്കം കൂ​ടി​യാ​ണി​ത്. വ​രു​ന്ന അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ട്ട​നാ​ടി​ന്‍റെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് തൃ​പ്തി​ക​ര​മാ​യ പ​രി​ഹാ​രം കാ​ണും.

വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​മൂ​ലം വി​ഷ​മി​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ എ​ത്ര കോ​ടി രൂ​പ മു​ട​ക്കി​യാ​യാ​ലും ഇ​വി​ട​ത്തെ തോ​ടു​ക​ളും ക​നാ​ലു​ക​ളും ശു​ചീ​ക​രി​ക്കു​വാ​നു​ള്ള സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും. വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് ന​ല്കു​വാ​നു​ള്ള പു​തി​യൊ​രു പ​ദ്ധ​തി ഗ​വ​ൺ​മെ​ന്‍റ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .

റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ആ​ശം​സാ പ്ര​സം​ഗ​വും ന​ട​ത്തി.

ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി.​വി. രാ​ജീ​വ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ്, കെ. ​ഗോ​പ​കു​മാ​ർ, ജോ​സ് കോ​യി​പ്പ​ിള്ളി, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സി ഡൊ​മി​നി​ക് തേ​വേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment