‘പ്രി​യ​ദ​ർ​ശ​നിയിലെ അപ്രീയം’ – പെ​ൺ​കു​ട്ടി​യുടെ പരാതിയിൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ കേസെടുത്ത നടപടിയെ വിമർശിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി

കൊ​ച്ചി: പ​റ​വൂ​രി​ൽ പ്രി​യ​ദ​ർ​ശ​നി ബ​സി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് കേ​സ്.
ഇതേസമയം പ്ലസ്ടു വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പിന്തുണയുമായി ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് രംഗത്തെത്തി. തന്‍റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ കണ്ടക്ടര്‍ നിരപരാധിയാണെന്നും സാക്ഷികള്‍ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

പരാതിക്കാരി എസ്എഫ്‌ഐ സംഘടനയുടെ പിന്‍ബലമുള്ളയാളാണ്. സര്‍ക്കാര്‍ ചെയ്തത് എളുപ്പം എടുക്കാന്‍ പറ്റുന്ന നടപടിയാണ്. മുടി പറ്റെ വെട്ടാനും, ജെന്‍ഡര്‍ ന്യൂട്രല്‍ വേഷം ധരിക്കാനും അവകാശമുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആവശ്യമെങ്കില്‍ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് നല്‍കണമെന്നും ഷെറിന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗു​രു​വാ​യൂ​ർ – എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ ആ​ർ​എ​സ്എ 173 “പ്രി​യ​ദ​ർ​ശി​നി’ ബ​സി​ൽ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യാ​ത്ര​യ്ക്കി​ടെ വി​ദ്യാ​ർ​ഥി സീ​റോ ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ട​ക്ട​ർ പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് “പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​ണ്ടാ​ൽ തോ​ന്നി​ല്ല” എ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ അ​പ​മ​ര്യാ​ദ​യാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. യാ​ത്ര​ക്കാ​രി​ൽ ചി​ല​രും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​യെ​യും ക​ണ്ട​ക്ട​റെ​യും പ​റ​വൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു.

പ​റ​വൂ​ർ പൊ​ലിസി​ൽ ല​ഭി​ച്ച പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറുടെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. കണ്ടക്ടര്‍ക്ക് പുറമെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യാത്രക്കാര്‍ക്കെതിരെയും പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related posts

Leave a Comment