മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നെതിരെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യെന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ണ്. മ​ന്ത്രി​യെ ആ​ക്ര​മി​ച്ച ക്രി​മി​ന​ലു​ക​ളെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സി​പി​എം-​ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളെ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു വ​രി​ക ത​ന്നെ ചെ​യ്യു​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട് നി​ര​വ​ധി ത​വ​ണ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment