കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് ഹാ​ലി​ള​കു​ന്ന​തെ​ന്തി​ന്: അ​ബി​ൻ വ​ർ‌​ക്കി

പ​ത്ത​നം​തി​ട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​നു നേ​രെ എ​സ്എ​ഫ്ഐ ബോ​ധ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​താ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​നു​ള്ളി​ൽ ബി​ജെ​പി​യു​ടെ സ്ലീ​പ്പ​ർ സെ​ല്ലു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്എ​ഫ്ഐ​ക്കാ​ർ എ​ന്ന വ്യാ​ജേ​ന എ​സ്എ​ഫ്ഐ​യി​ൽ മെ​മ്പ​ർ​ഷി​പ്പ് എ​ടു​ത്ത് ബി​ജെ​പി​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സി​പി​എം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഹോ​സ്റ്റ​ലി​ൽ എ​ങ്ങ​നെ ബി​യ​ർ കു​പ്പി​ക​ൾ വ​ന്നു​വെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ൽ ന​ട​ക്കു​ന്ന​ത് അ​രാ​ജ​ക​ത്വ​മാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്തം ക​ത്തി​ച്ച ഉ​ട​നെ ബി​യ​ർ കു​പ്പി​ക​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും വ​ലി​ച്ചെ​റി​ഞ്ഞു. മാ​ർ​ച്ച് തു​ട​ങ്ങി​യ ശേ​ഷ​വും ക​ല്ലേ​റു​ണ്ടാ​യെ​ന്നും അ​ബി​ൻ വ​ർ​ക്കി ആ​രോ​പി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് ഹാ​ലി​ള​കു​ന്ന​ത് എ​ന്തി​നെ​ന്നും അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ ചോ​ദി​ച്ചു.

Related posts

Leave a Comment