‘ഡ​ൽ​ഹി​യി​ൽ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ, പൊ​ലി​സും കേ​ന്ദ്ര​സേ​ന​യും അ​തി​ക്രൂ​ര​മാ​യി ഇ​ട​പെ​ടു​ന്നു’: ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പൊ​ലി​സും കേ​ന്ദ്ര​സേ​ന​യും അ​തി​ക്രൂ​ര​മാ​യാ​ണ് ഇ​ട​പെ​ടു​ന്ന​തെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് എം​പി. മാ​ധ്യ​മ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് ന്യൂ​ഡ​ൽ​ഹി മേ​ഖ​ല​യി​ൽ പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ന് മു​തി​രാ​ത്ത​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​ത്തി​ൽ വി​ദേ​ശ ഇ​ട​പെ​ട​ൽ എ​ന്നാ​ണ് ബി​ജെ​പി പ​റ​യു​ന്ന​ത്. ട്രം​പി​ന് മു​ത്തം കൊ​ടു​ക്കു​ന്ന​വ​രും ആ​ലിം​ഗ​നം ചെ​യ്യു​ന്ന​വ​രു​മാ​ണോ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. വി​മാ​ന​ത്തി​ൽ ക​യ​റി അ​ഭി​ജീ​ത്തി​നെ​യും സം​ഘ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്ത​ത് സു​ര​ക്ഷാ​പ്ര​ശ്ന​മാ​ണെ​ന്നും അ​വ​ർ വി​മാ​ന റാ​ഞ്ചി​ക​ൾ അ​ല്ല​ല്ലോ എ​ന്നും ചോ​ദി​ച്ചു.

വി​മാ​ന​ത്തി​ൽ ക​യ​റി അ​ഭി​ജി​ത്തി​നെ​യും സം​ഘ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്ത​ത് സു​ര​ക്ഷാ പ്ര​ശ്ന​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. അ​വ​ർ വി​മാ​ന റാ​ഞ്ചി​ക​ള​ല്ല. പി​ന്നെ എ​ന്തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ബ്രി​ട്ടാ​സ് ചോ​ദി​ച്ചു.

അ​തേ​സ​മ​യം, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ട​ത് സം​ഘ​ട​ന​ക​ൾ ശ​നി​യാ​ഴ്ച ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment