ഡ​ൽ​ഹി​യി​ൽ സി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ന്ന് പൊ​ലീ​സ്: പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്താ​ൽ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലി​സ്. അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ളെ ആ​വ​ശ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തെ​ന്നും ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം ല​ഭി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ക​രു​ത​ൽ ത​ട​ങ്ക​ലി​ന് ശേ​ഷം സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ഭി​ജീ​ത് ദി​പ്കെ, സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് രം​ഗ എ​ന്നി​വ​രെ ഡ​ൽ​ഹി എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി മോ​ചി​പ്പി​ച്ചു. സ്പെ​ഷ്യ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​ക്കി​യ നേ​താ​ക്ക​ളെ, പൊ​തു​സ​മാ​ധാ​നം പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പി​ലും 50,000 രൂ​പ​യു​ടെ ജാ​മ്യ വ്യ​വ​സ്ഥ​യി​ലു​മാ​ണ് മോ​ചി​പ്പി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
‌‌
ഒ​ക്ടോ​ബ​ർ 10-ന് ​ദി​ല്ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്ത ഉ​ട​ൻ ത​ന്നെ മൂ​ന്ന് സി​ജെ​പി നേ​താ​ക്ക​ളെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ച​യി​ച്ചി​രു​ന്ന ജ​നാ​ധി​പ​ത്യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് ത​ട​യാ​നാ​യി​രു​ന്നു ന​ട​പ​ടി.

Related posts

Leave a Comment