മിലാൻ: ഇറ്റാലിയൻ സീരി എ ഫുഡ്ബോൾ മത്സരത്തിൽ പാർമയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഇന്റർമിലാൻ ഉജ്വല വിജയം സ്വന്തമാക്കി. കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഇന്റർമിലാൻ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മിന്നുന്ന പ്രകടനമാണ് ടീം കാഴ്ചവച്ചത്. 13-ാം മിനിറ്റിൽ പെറ്റാർ സൂസിച്ചും, പിന്നാലെ 19-ാം മിനിറ്റിൽ ഹക്കാൻ കാൽഹാനോഗ്ലുവും, 31-ാം മിനിറ്റിൽ മാർകസ് തുറാമും ഇന്റർമിലാനായി ലക്ഷ്യം കണ്ടു. തകർപ്പൻ ജയത്തോടെ ടീമിന്റെ ആകെ പോയിന്റ് 16 ആയി ഉയർന്നു. നിലവിൽ ഇറ്റാലിയൻ സീരി എ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്റർമിലാൻ.
