ഡ​ൽ​ഹി​യി​ൽ നാ​ട​കം; പ്ര​തി​ഷേ​ധ​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ നി​ന്ന് ത​ടി​യൂ​രി യു​വാ​വ്; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ഡ​ൽ​ഹി ക​ണാ​ട്ട് പ്ലേ​സി​ൽ ന​ട​ന്ന ‘കോ​ക്രോ​ച്ച് ജ​ന്ത പാ​ർ​ട്ടി’ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ൾ. പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്തു​ട​രു​ന്ന​തി​നി​ട​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വു​കാ​ര​നാ​യ ഒ​രാ​ളു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം അ​ല്പ​നേ​ര​ത്തേ​ക്ക് ന​ഷ്ട​മാ​യി. ഈ ​അ​വ​സ​രം മു​ത​ലെ​ടു​ത്ത് ആ ​വ്യ​ക്തി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. ചീ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു സി​ജെ​പി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഒ​രു പ്ര​ക്ഷോ​ഭ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, മ​റ്റ് പ്ര​തി​ഷേ​ധ​ക്കാ​രെ പി​ടി​കൂ​ടാ​നാ​യി ഓ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റു​ള​ള​വ​രു​ടെ പി​റ​കെ പോ​യ സ​മ​യം ശ്ര​ദ്ധ തി​രി​ഞ്ഞ​തോ​ടെ, ആ​ദ്യം പി​ടി​യി​ലാ​യ ആ​ൾ പി​ടി​വി​ട്ട് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യ​ത്. ഒ​ട്ടേ​റെ ആ​ളു​ക​ൾ ഈ ​സം​ഭ​വ​ത്തെ മീ​മു​ക​ളാ​ക്കി മാ​റ്റു​ക​യും ചെ​യ്തു. ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​ലി​യ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് പൊ​ലീ​സും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഒ​രു​ക്കി​യി​രു​ന്ന​ത്.

 

 

Related posts

Leave a Comment