മ​ല​പ്പു​റ​ത്ത് വി​ശു​ദ്ധ കു​ര്‍​ബാ​ന ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മം, ബം​ഗാ​ളി​ല്‍ ക​ത്തോ​ലി​ക്ക പ​ള്ളി​ക്കു​നേ​രേ ആ​ക്ര​മ​ണം, ഫ്രാ​ൻ​സി​ലെ പ​ള്ളി​യി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം

ക​രു​വാ​ര​കു​ണ്ട് (മ​ല​പ്പു​റം): ക​രു​വാ​ര​കു​ണ്ട് തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കി​ടെ അ​നാ​ദ​ര​വോ​ടെ പ​ള്ളി​ക്ക​ക​ത്ത് പ്ര​വേ​ശി​ച്ച മു​സ്‌​ലിം യു​വാ​വ് പ്രാ​ര്‍​ഥ​ന ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത് വി​ശ്വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം. ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് വെ​ള്ളം​മാ​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന. ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കു​ന്ന വൈ​ദി​ക​ന്‍ അ​ള്‍​ത്താ​ര​യി​ല്‍​നി​ന്ന് പു​റ​ത്തു​വ​ര​ണ​മെ​ന്നും സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു​മാ​യി​രു​ന്നു യാ​വാ​വി​ന്‍റെ ആ​വ​ശ്യം. പ​ള്ളി​ക്കു​ള്ളി​ല്‍ ശ​ബ്ദ​മു​ണ്ടാ​ക്കി​യ ഇ​യാ​ളെ വി​ശ്വാ​സി​ക​ള്‍ ചേ​ര്‍​ന്ന് അ​നു​ന​യ​ത്തി​ല്‍ പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.
തു​ട​ര്‍​ന്ന് ഇ​യാ​ളെ പ​ള്ളി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കി ക​രു​വാ​ര​കു​ണ്ട് പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​നി​ല തെ​റ്റി​യ ആ​ളാ​ണെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. ഇ​യാ​ളി​പ്പോ​ൾ മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ കേ​സെ​ടു​ത്തി​ട്ടി​ല്ല.
സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ര​ണ്ട് പ​ള്ളി​ക​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

ബം​ഗാ​ളി​ല്‍ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ത്തി​നു നേ​രേ ആ​ക്ര​മ​ണം

ന​ദി​യ: കൃ​ഷ്ണ​ഗ​റി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ജ​ലാ​ല്‍​ഖാ​ലി​യി​ലെ ക​ത്തോ​ലി​ക്ക പ​ള്ളി​ക്കു​നേ​രേ ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​ത്രി​യാ​ണ്ആ​ക്ര​മ​ണം. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി), ബ​ജ്‌​രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ആ​രോ​പ​ണം.
സ​ന്താ​ളി ഭാ​ഷ​യി​ലു​ള്ള ബൈ​ബി​ള്‍ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ള​വ​ടി​ക​ളു​മാ​യി വി​ശ്വാ​സി​ക​ളെ മ​ര്‍​ദി​ക്കു​ക​യും പ്രാ​ര്‍​ഥ​നാ ഹാ​ളി​ലേ​ക്കു ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തോ​ടെ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ള്‍ തി​ങ്ങി താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യി.
പ​ള്ളി​യി​ല്‍ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രെ മ​ത​പ​രി​വ​ര്‍​ത്ത​നം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​എ​ച്ച്പി​യു​ടെ ആ​രോ​പ​ണം.
ബം​ഗാ​ളി​ല്‍ മേ​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം പ​ള്ളി​ക​ള്‍​ക്കും പ്രാ​ര്‍​ഥ​നാ കൂ​ട്ടാ​യ്മ​ക​ള്‍​ക്കും നേ​രേ ആ​ക്ര​മ​ണം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ക്രൈ​സ്ത​വ നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. തെ​ളി​വി​ല്ലാ​ത്ത മ​ത​പ​രി​വ​ര്‍​ത്ത​ന ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ല്‍ കൃ​ഷ്ണ​ഗ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ബി​ഷ​പ് നി​ര്‍​മ​ല്‍ വി​ന്‍​സെ​ന്‍റ് ഗോ​മ​സ് കൃ​ഷ്ണ​ഗ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. വി​ശ്വാ​സി​ക​ള്‍​ക്ക് നി​ര്‍​ഭ​യ​മാ​യി പ്രാ​ര്‍​ഥി​ക്കാ​നും ആ​രാ​ധ​ന ന​ട​ത്താ​നു​മു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വൈ​ദി​ക​ര്‍ പൊ​ലി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭാം​ഗ​ങ്ങ​ളാ​യ മ​ല​യാ​ളി വൈ​ദി​ക​ർ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന പ​ള്ളി​യാ​ണ് ഇ​ത്.

ഫ്രാ​ൻ​സി​ലെ പ​ള്ളി​യി​ൽ അ​തി​ക്ര​മം
പാ​രീ​സ്: പ​ശ്ചി​മ ഫ്രാ​ൻ​സി​ലെ സു​യാ​ൻ​സ് പ​ട്ട​ണ​ത്തി​ലെ സെ​ന്‍റ് ഹി​ലാ​രി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ അ​തി​ക്ര​മം. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഇ​വ​ർ പ​ള്ളി​യ​ക​ത്തു ക​യ​റി ബ​ഹ​ളം​വ​യ്ക്കു​ക​യും ദേ​വാ​ല​യ​വ​സ്തു​ക്ക​ൾ ത​ട്ടി​മ​റി​ക്കു​ക​യും ഭി​ത്തി​ക​ൾ വൃ​ത്തി​ഹീ​ന​മാ​ക്കു​ക​യും ചെ​യ്തു. പ​ള്ളി​യി​ലെ ബെ​ഞ്ചു​ക​ളി​ൽ ക​യ​റി​നി​ന്ന് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തെ പ്ര​കീ​ർ​ത്തി​ക്കു​ന്ന പാ​ട്ടു​ക​ൾ പാ​ടി ദേ​വാ​ല​യ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​ക്കു​ക​യും ചെ​യ്തു. ഫ്രാ​ൻ​സി​ലെ തു​ളൂ​സ് പ​ട്ട​ണ​ത്തി​ൽ 2012 മാ​ർ​ച്ചി​ൽ ഏ​ഴു പേ​രെ കൊ​ന്ന മൊ​ഹ​മ്മ​ദ് മെ​റാ​യെ​യും പാ​രീ​സി​ൽ 2015 ന​വം​ബ​റി​ൽ ബ​ത്താ​ക്ലാ​ൻ സം​ഗീ​ത​സ​ദ​സി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ സ​ലാ അ​ബ്ദു​സ​ലാ​മി​നെ​യും വാ​ഴ്ത്തു​ന്ന പാ​ട്ടു​ക​ൾ പാ​ടി അ​ക്ര​മി​സം​ഘം പ​ള്ളി​യ​ക​ത്തു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്‌​ലാ​മി​ക മ​ത മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി.
അ​തി​ക്ര​മ​ത്തി​നു​ശേ​ഷം ലു​സോ​ൺ രൂ​പ​താ​ധി​കൃ​ത​ർ പ​ള്ളി അ​ട​ച്ചു. സം​ഭ​വ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച രൂ​പ​ത, ആ​രാ​ധ​നാ​ല​യ​ത്തെ ആ​ക്ര​മി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക​യും ചെ​യ്ത​ത് ഗു​രു​ത​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. പ​രി​ഹാ​ര പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം ഇ​ന്നു പ​ള്ളി തു​റ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts

Leave a Comment