ഡ​ൽ​ഹി​യെ ചി​രി​പ്പി​ച്ച് പൊ​ലീ​സി​ന്‍റെ ‘പ്യാ​ർ സെ’ ​ക​സ്റ്റ​ഡി; യൂ​ട്യൂ​ബ​റെ ക​യ്യി​ലെ​ടു​ത്ത് ആ​ർ​എ​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ! വീ​ഡി​യോ വൈ​റ​ൽ

ഡ​ൽ​ഹി ക​ണാ​ട്ട് പ്ലേ​സി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ്ര​ശ​സ്ത യൂ​ട്യൂ​ബ​ർ നി​ഖി​ൽ വ​ർ​മ​യെ (ചോ​ട്ട ചേ​ത​ൻ) റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​യ്യി​ലെ​ടു​ത്ത് മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും ഇ​രു​വ​രും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​വു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ജ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് ഒ​ക്ടോ​ബ​ർ 10ന് ​നി​ഖി​ൽ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ക​ണാ​ട്ട് പ്ലേ​സി​ലെ തെ​രു​വു​ക​ളി​ലൂ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്നാ​ലെ ഓ​ടു​മ്പോ​ൾ നി​ഖി​ൽ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം.

ഒ​ടു​വി​ൽ ആ​ർ​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ഖി​ലി​നെ പി​ടി​കൂ​ടു​ക​യും, യാ​തൊ​രു​വി​ധ പ്ര​തി​രോ​ധ​ത്തി​നും നി​ൽ​ക്കാ​തെ നി​ഖി​ൽ അ​ത് ചി​രി​ച്ചു​കൊ​ണ്ട് സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദ്ദേ​ഹ​ത്തെ വാ​രി​യെ​ടു​ത്ത് കൊ​ണ്ടു​പോ​കു​മ്പോ​ൾ, “ഒ​ടു​വി​ൽ പോ​ലീ​സ് എ​ന്നെ പി​ടി​കൂ​ടി​യി​രി​ക്കു​ന്നു” എ​ന്നാ​ണ് നി​ഖി​ൽ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​ത്. ഇ​തി​ന് മ​റു​പ​ടി​യാ​യി “നീ ​വ​ലി​യ വൈ​റ​ലാ​ണ​ല്ലോ അ​ല്ലേ?” എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​രി​ച്ചു​കൊ​ണ്ട് ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ഖി​ലി​നെ താ​ഴെ​യി​റ​ക്കി സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് “ഇ​വ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്നു” എ​ന്ന് പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​നു​ഭ​വം എ​ന്താ​ണെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, “പോ​ലീ​സ് വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് എ​ന്നെ പി​ടി​കൂ​ടി​യ​ത്” എ​ന്നാ​ണ് നി​ഖി​ൽ പു​ഞ്ചി​രി​യോ​ടെ പ്ര​തി​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന് കു​ടി​വെ​ള്ളം ന​ൽ​കു​ന്ന മ​റ്റൊ​രു വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക തീ​വ്ര പു​ന​ര​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ക്ര​മ​ക്കേ​ടു​ക​ളും ആ​രോ​പി​ച്ചാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ഡ​ൽ​ഹി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സു​ള്ള നി​ഖി​ൽ വ​ർ​മ്മ​യു​ടെ ഈ ​ര​സ​ക​ര​മാ​യ ക​സ്റ്റ​ഡി വീ​ഡി​യോ വ​ലി​യ രീ​തി​യി​ലാ​ണ് ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 

 

 

 

Related posts

Leave a Comment