വൈ​ൽ​ഡ് ലു​ക്കി​ൽ ഞെ​ട്ടി​ച്ച് ദേ​വ് മോ​ഹ​ൻ

ഉ​ല്ലാ​സ് ചെ​മ്പ​ൻ സം​വി​ധാ​നം ചെ​യ്ത് ചെ​മ്പ​ൻ വി​നോ​ദ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന പു​തി​യ മ​ല​യാ​ള ചി​ത്ര​മാ​ണ് ‘ഡി​സ്കോ’. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റി​ൽ നാ​യ​ക​ൻ ദേ​വ് മോ​ഹ​ൻ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ബോ​ൾ​ഡ് ഗെ​റ്റ​പ്പി​ലാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഒ​രു നാ​യ​ക​ന​ട​നും മു​തി​രാ​ത്ത വൈ​ൽ​ഡ് ബോ​ൾ​ഡ് ക്യാ​ര​ക്ട​ർ ലു​ക്കി​ൽ ഞെ​ട്ടി​ച്ച് ദേ​വ് മോ​ഹ​ൻ. ‘ഡി​സ്കോ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റി​ൽ ഇ​തു വ​രെ കാ​ണാ​ത്ത ഒ​രു ദേ​വ് മോ​ഹ​നെ​യാ​ണ് കാ​ണാ​നാ​വു​ന്ന​ത്.

ഉ​ല്ലാ​സ് ചെ​മ്പ​ൻ സം​വി​ധാ​നം ചെ​യ്ത് ചെ​മ്പ​ൻ വി​നോ​ദ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് ഇ​തി​നോ​ട​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ഒ​രു ക​റു​ത്ത മോ​ട്ടോ​ർ​സൈ​ക്കി​ളി​ന് മു​ക​ളി​ലി​രു​ന്ന് തോ​ക്ക് ചൂ​ണ്ടി​നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് പോ​സ്റ്റ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യ​ക​ന്മാ​രി​ൽ നി​ന്ന് തി​ക​ച്ചും വ്യ​തി​ച​ലി​ച്ച്, ചു​വ​ന്ന അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചു​കൊ​ണ്ടു​ള്ള താ​ര​ത്തി​ന്‍റെ ഗെ​റ്റ​പ്പ് പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. നീ​ട്ടി വ​ള​ർ​ത്തി​യ താ​ടി​യും മു​ടി​യും, ത​ല​യി​ൽ കെ​ട്ടി​യ ബാ​ൻ​ഡാ​ന​യും, ക​ണ്ണു​ക​ളി​ലെ തീ​ക്ഷ്ണ​ത​യും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ​രു​ക്ക​ൻ സ്വ​ഭാ​വ​മാ​ണ് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

ആ​ദ്യ ചി​ത്രം മു​ത​ൽ ത​ന്നെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ രൂ​പ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ട് വ​രി​ക​യും ത​ന്‍റെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​ലൂ​ടെ ഏ​റെ പ്ര​ശം​സ പി​ടി​ച്ച് പ​റ്റു​ക​യും ചെ​യ്ത താ​ര​മാ​ണ് ദേ​വ് മോ​ഹ​ൻ
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന് ശേ​ഷം ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് എ​ഴു​തു​ന്ന സി​നി​മ​യി​ൽ ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, അ​ർ​ജു​ൻ അ​ശോ​ക​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഫെ​മി​ന ജോ​ർ​ജ്, ക​ല്യാ​ണി, മീ​ര വാ​സു​ദേ​വ​ൻ, ഗാ​യ​ത്രി സു​രേ​ഷ്, സെ​ന്തി​ൽ കൃ​ഷ്‌​ണ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, അ​പ്പാ​നി ശ​ര​ത് , വി​നീ​ത് ത​ട്ടി​ൽ, സാ​ഗ​ർ സൂ​ര്യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment