ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന പുതിയ മലയാള ചിത്രമാണ് ‘ഡിസ്കോ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകൻ ദേവ് മോഹൻ തികച്ചും വ്യത്യസ്തമായ ഒരു ബോൾഡ് ഗെറ്റപ്പിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ ഒരു നായകനടനും മുതിരാത്ത വൈൽഡ് ബോൾഡ് ക്യാരക്ടർ ലുക്കിൽ ഞെട്ടിച്ച് ദേവ് മോഹൻ. ‘ഡിസ്കോ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററിൽ ഇതു വരെ കാണാത്ത ഒരു ദേവ് മോഹനെയാണ് കാണാനാവുന്നത്.
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു. ഒരു കറുത്ത മോട്ടോർസൈക്കിളിന് മുകളിലിരുന്ന് തോക്ക് ചൂണ്ടിനിൽക്കുന്ന രീതിയിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ നിന്ന് തികച്ചും വ്യതിചലിച്ച്, ചുവന്ന അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടുള്ള താരത്തിന്റെ ഗെറ്റപ്പ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. നീട്ടി വളർത്തിയ താടിയും മുടിയും, തലയിൽ കെട്ടിയ ബാൻഡാനയും, കണ്ണുകളിലെ തീക്ഷ്ണതയും കഥാപാത്രത്തിന്റെ പരുക്കൻ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.
ആദ്യ ചിത്രം മുതൽ തന്നെ കഥാപാത്രത്തിന്റെ രൂപത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരികയും തന്റെ അർപ്പണബോധത്തിലൂടെ ഏറെ പ്രശംസ പിടിച്ച് പറ്റുകയും ചെയ്ത താരമാണ് ദേവ് മോഹൻ
അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് ജോസ് എഴുതുന്ന സിനിമയിൽ ആന്റണി വർഗീസ് പെപ്പെ പ്രധാനവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ്, കല്യാണി, മീര വാസുദേവൻ, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത് , വിനീത് തട്ടിൽ, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
