‘വെ​ള്ള​ക്കെ​ട്ടു ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​നി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മോ..‍‍?’ ആ​ശ​ങ്ക​യൊ​ഴി​യാ​തെ കു​ട്ട​നാ​ട്ടു​കാ​ർ

കോട്ടയം: ന​​​ദി​​​ക​​​ളി​​​ലെ​​​യും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലെ​​​യും ചെ​​​ളി​​​യും മ​​​ണ​​​ലും വാ​​​രി​​​നീ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ൽ കീ​​​ഴ്‌​​​വ​​​ഴ​​​ക്ക​​​ങ്ങ​​​ള്‍ പരിഗണിക്കാതെ സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ചോ​​​ദ്യ​​​മുന്നയിക്കുകയും​​​ നടപടികൾ ഉറപ്പു നൽകിക്കൊണ്ട് മുഖ്യമന്ത്രി മറുപടി നൽകുകയുമൊക്കെ ചെയ്തെങ്കിലും, വെള്ളക്കെട്ടു ദുരിതങ്ങളെക്കുറിച്ചുള്ള കുട്ടനാട്ടുകാരുടെ ആശങ്കകളും പരാതികളും തുടരുകയാണ്. പ്രഖ്യാപനങ്ങൾ മുറയ്ക്കു നടക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ഭരണതല നടപടികൾ ചുവപ്പുനാടകളിൽ കുരുങ്ങുന്നതിനു പരിഹാരമുണ്ടാകുന്നില്ലെന്നാണ് അനുഭവങ്ങളെ മുൻ നിർത്തി അവർ ചൂണ്ടിക്കാട്ടുന്നത്.

നിയമസഭയിലെ ചർച്ചയിൽ റ​​​വ​​​ന്യു മ​​​ന്ത്രി അ​​​നി​​​ല്‍​കു​​​മാ​​​ര്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ല്‍ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ര്‍ തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. തി​​​രു​​​കൊച്ചി പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ല​​​സ്രോ​​​ത​​​സാ​​​യ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലേ​​​ക്ക് അ​​​ഞ്ച് ന​​​ദി​​​ക​​​ളാ​​​ണ് എ​​​ത്തു​​​ന്ന​​​തെ​​​ന്നും അ​​​ത്ര​​​യും വെ​​​ള്ളം ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ കാ​​​യ​​​ലി​​​നു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നും സ്പീ​​​ക്ക​​​ര്‍ പ​​​റ​​​ഞ്ഞു. മു​​​ന്‍​പ് വെ​​​ള്ളം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ക​​​ട​​​ലി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​പ്പോ​​​കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ള്‍ അ​​​ത​​​ല്ല സ്ഥി​​​തി. പ​​​ല​​​യി​​​ട​​​ത്തും ഒ​​​ഴു​​​ക്ക് ത​​​ട​​​സ​​​പ്പെ​​​ട്ടു കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. വ​​​കു​​​പ്പു മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ പ​​​ദ്ധ​​​തി​​​യു​​​ണ്ടാ​​​ക്കി ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​മോയെന്നാണ് എ​​​ന്ന് സ്പീ​​​ക്ക​​​ര്‍ ചോ​​​ദി​​​ച്ചത്.

കോട്ടയത്തോടൊപ്പംആലപ്പുഴ പത്തനംതിട്ട എറണാകുളത്തിന്‍റെ ഒരു ഭാഗം എന്നിങ്ങനെ മധ്യകേരളത്തെ മുഴുവൻ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ് സ്പീക്കർ ഉന്നയിച്ചതെന്ന് എടുത്തുപറഞ്ഞ മുഖ്യമന്ത്രി കുട്ടനാടൻ വിഷയങ്ങളും സഭയിൽ വിശദീകരിച്ചു.

കുട്ടനാട്ടിൽ നിന്ന് ആളുകൾ പാലായനം ചെയ്യുന്ന ഒരു അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി

സ്പീക്കർ ചൂണ്ടിക്കാട്ടിയതു പോലെ വേ​​​മ്പ​​​നാ​​​ട്ടു​​​കാ​​​യ​​​ലി​​​ലെ വെ​​​ള്ള​​​മൊ​​​ഴു​​​ക്കു ത​​​ട​​​സ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും നടപടികളുണ്ടാകുമെന്നും വ്യക്തമാക്കിയ മു​​​ഖ്യ​​​മ​​​ന്ത്രി, വെള്ളത്തെപ്പേടിച്ച് കുട്ടനാട്ടിൽ നിന്നും ജനങ്ങൾ പാലായനം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചു. ‘കുട്ടനാട് വെള്ളത്തിനടിയിലേക്ക് ആയിപ്പോകും ഈ പോക്ക് പോയിക്കഴിഞ്ഞാൽ. കുട്ടനാട് മാത്രമല്ല അപ്പർ കുട്ടനാട് കൂടി അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് പോകുന്ന ഒരു ദൗർഭാഗ്യമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആ പ്രദേശത്തുള്ള കൃഷി മുഴുവൻ നശിച്ചു പോകുകയാണ്. ജീവിക്കാൻ ആളുകൾക്ക് മാർഗ്ഗമില്ലാത്ത അവസ്ഥ വരികയാണ്. കുട്ടനാട്ടിൽ നിന്ന് ആളുകൾ പാലായനം ചെയ്യുന്ന ഒരു അവസ്ഥയാണുള്ളത്.’ മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ച ഇതേ ആശങ്കകൾ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ ദീപിക വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. പാടശേഖരപ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലം നാട്ടുകാർ നേരിടുന്ന പ്രതിസന്ധികളെ ക്കുറിച്ചും സർക്കാർ അടിയന്തിരമായി സ്വീകരിക്കേണ്ട പരിഹാരനടപടികളെക്കുറിച്ചുമൊക്കെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതാണ്.

പാ​ട​ശേ​ഖ​ര​പ്രദേശങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ ഫ​ണ്ട് അ​നു​വ​ദി​ക്കുമെന്നുള്ള മന്ത്രിസഭാ തീരുമാനം കുട്ടനാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു.നിയന്ത്രിതപന്പിംഗ് നടത്താൻ സർക്കാർ തീരുമാനം ഉണ്ടായിട്ടും നടപടികൾ ഇഴയുന്നതിനെക്കുറിച്ചും ദീപിക മുന്നറിയിപ്പ് നൽകിയിരുന്നു.

മുന്നറിയിപ്പുകളെല്ലാം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്ന രീതിയിൽ, വെള്ളക്കെട്ട് ദുരിതനിവാരണത്തിനായി വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയ നീലംപേരൂർ പഞ്ചായത്തിൽ പോലും നിയന്ത്രിത പമ്പിങ്ങ് പ്രായോഗികമായില്ല. പല പാടശേഖരങ്ങളിലും സ്ഥിരം വൈദ്യുതി കണക്ഷൻ സജ്ജീകരിക്കുന്നതിൽ പോലും ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടു.

വേമ്പനാട്ടു കായലിന്‍റെ ആഴം കൂട്ടുന്നതുകൊണ്ടുമാത്രം കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രതിസന്ധിക്ക് പരിഹാരമാകുമോ..‍?

വേമ്പനാട്ടു കായൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണെങ്കിലും അതു കൊണ്ട് മാത്രം കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനാവില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കായലിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും മാറ്റിയാൽ കിഴക്കൻ വെള്ളം പെട്ടെന്ന് കടലിലേക്ക് ഒഴുക്കിവിട്ട് വെള്ളപ്പൊക്കം തടയാമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, വേമ്പനാട്ടു കായൽ അറബിക്കടലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ (Estuarine system) കായലിലെ ജലനിരപ്പ് എപ്പോഴും സമുദ്രനിരപ്പുമായി (Sea Level) താദാമ്യം പ്രാപിക്കും. അതായത്, കായലിന്‍റെ ആഴം കൂട്ടിയാലും ആ ഭാഗം അധിക ജലം സംഭരിച്ചുവെക്കാൻ ഒഴിവായി കിടക്കില്ലെന്നും ആ ഭാഗത്തേക്ക് അപ്പോൾ തന്നെ കടൽവെള്ളം കയറി നിറയുമത്രേ. ആഴം കൂട്ടുന്നത് കൊണ്ട് കായലിന്‍റെ ജലനിരപ്പിലോ ജലം വഹിക്കാനുള്ള ശേഷിയിലോ (Carrying Capacity) യാതൊരുവിധ വർദ്ധനവും ഉണ്ടാകാൻ പോകുന്നില്ലെന്നാണ് ഇവരുടെ വാദം.

ഇതേസമയം, കുട്ടനാടൻ ജലാശയങ്ങളെ നിശ്ചല തടാകങ്ങളോ റിസർവയറുകളോ ആയല്ല കരുതേണ്ടതെന്നും, ആഴം കൂട്ടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ ജലത്തിന് തടസ്സം കൂടാതെ സുഗമമായി ഒഴുകാനുള്ള മാർഗ്ഗം ഒരുക്കി കൊടുക്കേണ്ടത് അനിവാര്യമാണെന്നും വാദിക്കുന്നവരാണേറെ. കുട്ടനാട്ടിലെ തോടുകളേയും പുഴകളേയും നദികളേയും കായലുകളേയും പൊഴികളേയും നാഴികളേയുമെല്ലാം അഴിമുഖത്തേക്കുള്ള ജലനിർഗമന മാർഗങ്ങളായി കരുതി സംരക്ഷിക്കണമെന്നാണിവർ ആവശ്യപ്പെടുന്നത്.

മനുഷ്യഇടപെടൽ മൂലം ശോഷിപ്പിച്ചതും, നിർജീവമാക്കിയതും തൻമൂലം അടഞ്ഞുപോയതുമായ നിരവധി ജലനിർഗമന മാർഗങ്ങളുണ്ട്. ജലപാതകളിലുണ്ടായ ഇത്തരം തടസ്സങ്ങളാണ് വെള്ളപ്പൊക്കത്തിന്‍റെ ആഘാതം കൂട്ടുന്നത്. ജലത്തിന് തടസ്സം കൂടാതെ, സുഗമമായി ഒഴുകാനുള്ള മാർഗ്ഗം ഒരുക്കി കൊടുത്താൽ വെള്ളപ്പൊക്കത്തിന്‍റെ രൂക്ഷത കുറയും. നദികളിലെയും തോട്ടിലെയും ആറ്റിലെയും തോട്ടപ്പള്ളിയിലേക്കുള്ള ലീഡിങ് കനാലിന്‍റെയുമെല്ലാം ആഴം കൂട്ടേണ്ടത് ആവശ്യമാണ്.
കുട്ടനാട്ടിലെ ഭൂതലത്തിന് തെക്കോട്ട് ചേരിവുള്ളതിനാൽ വേമ്പനാട്ട് കായലിലേക്ക് ഒഴുകി എത്തുന്ന വെള്ളം മാർഗതടസ്സം കൂടാതെ ഫോർട്ട്‌ കൊച്ചി അഴിമുഖം വഴി വേഗത്തിൽ ഒഴുകിമാറാൻ, വേമ്പനാട്ട് കായലിന്‍റെ ആഴം കൂട്ടൽ സഹായകമാകുമെന്നാണിവർ പറയുന്നത്.

അതായത് വേന്പനാട്ടുകായലിന്‍റെ ആഴംകൂട്ടൽ കുട്ടനാടിനും നല്ലതാണെങ്കിലും അതുകൊണ്ടുമാത്രം കുട്ടനാട്ടിലെ പ്രശ്നങ്ങൾക്കു പരിഹാരമാകില്ലെന്നും, കുട്ടനാടിനെ വെള്ളക്കെട്ടിൽ നിന്നും സംരക്ഷിക്കാൻ പ്രത്യേക പരിഗണന നൽകി പദ്ധതിളാവിഷ്കരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പ്രഖ്യാപനങ്ങൾ മാത്രം പോര, ദുരിതനിവാരണത്തിനു ദുരിതാശ്വാസത്തത്തേക്കാൾ മുൻഗണന നൽകണം

പാടശേഖരങ്ങളിലെ കൃഷിക്കായി കോടികൾ മുടക്കി സർക്കാര് സജ്ജീകരിച്ചിട്ടുള്ള അടിസ്ഥാനസൗകര്യങ്ങൾ ദുരിതനിവാരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുള്ള മന്ത്രിസഭാതീരുമാനം പോലും പ്രായോഗികമാകാത്തിടത്ത് പ്രഖ്യാപനങ്ങൾകൊണ്ടുമാത്രം എന്തുകാര്യമെന്നാണ് നാട്ടുകാരിപ്പോൾ ചോദിക്കുന്നത്.

പാടശേഖരപ്രദേശങ്ങളിൽ നിയന്ത്രിതപന്പിംഗ് നടത്തുന്നതിനാവശ്യമായ ചെലവ് അതേ പ്രദേശത്ത് ദുരിതാശ്വാസത്തിനായി ചെലവഴിച്ചുകൊണ്ടിരിക്കുന്ന തുകയേക്കാൾ വളരെക്കുറവാണെന്ന വസ്തുത മുൻവർഷങ്ങളിൽ നടത്തിയ കേസ് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ വ്യക്തമായിട്ടുള്ളതാണ്. പരന്പരാഗത ദുരിതാശ്വാസത്തിനു പുറമെ, വെള്ളംകയറിയ വീടുകൾക്കെല്ലാം പതിനായിരം രൂപയും മറ്റ് സാന്പത്തക സഹായങ്ങളുമൊക്കെ അനുവദിച്ചതോടെ കുട്ടനാടൻ പ്രദേശങ്ങളിലെ ദുരിതാശ്വാസചെലവിൽ ഇത്തവണ വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. ദുരിതനിവാരണപദ്ധതികൾ പ്രായോഗികമാക്കുന്നതിനായി വിവിധവകുപ്പുകളുടെ ഏകോപനവും ഇച്ഛാശക്തിയോടെയുള്ള ഭരണതല ഇടപെടലുകളും ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കുട്ടനാടൻ പാടശേഖരങ്ങളിൽ സർക്കാർ സംവിധാനം വഴി നിയന്ത്രിത പമ്പിങ് പ്രാവർത്തിക മാക്കിയാൽ പാടശേഖരങ്ങളിലെ താമസക്കാർ കർഷകരെ കൊണ്ട് രണ്ടാം കൃഷി നിർബന്ധപൂർവ്വം ചെയ്യിക്കാൻ വേണ്ടി സർക്കാരിലും കർഷകരിലും സമ്മർദ്ദം ചെലുത്തില്ല. രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങളിലെ കർഷകരുടെ കൂട്ടായ്മയ്ക്ക് മത്സ്യ കൃഷി വഴി വരുമാനമുണ്ടാക്കാനുമാവും.
അവിടുത്തെ താമസക്കാരുടെ യാത്ര ക്ലേശം മാറും. പുരയിടങ്ങളിലെ വിവിധ കൃഷികളും കാലിവളർത്തലുമെല്ലാം സംരക്ഷിക്കപ്പെടും. സർവ്വോപരി വീട്ടിനുള്ളിൽ വെള്ളം കയറുന്നതു മൂലമുള്ള ദുരിതങ്ങളും ഭാരിച്ച ദുരിതാശ്വാസചെലവുകളുമൊക്കെ ഒഴിവാകും. രണ്ടു നെൽകൃഷിക്ക് പകരം ഒരു നെൽകൃഷിയും ഒരു മത്സ്യകൃഷിയും ചെയ്താൽ അമിതമായ വിഷവും വളവും പ്രയോഗിക്കുന്നത് മൂലം മത്സ്യ ജൈവ ആവാസ വ്യവസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ വലിയൊരു പരിധിവരെ നിയന്ത്രിക്കാനുമാവും.

മ​ദ്ധ്യ തി​രു​വി​താം​കൂ​ര്‍ ന​ദീ​ത​ട അ​തോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം

കുട്ടനാടിനെ അടുത്തറിയുന്ന പൊതുപ്രവർത്തകർ കുട്ടനാടൻവിഷയങ്ങളിലെടുത്തിട്ടുള്ള നിലപാടുകൾ സർക്കാർ പരിഗണനയിലെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

“ജ​ന​വാ​സ​മേ​ഖ​ല​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ‘റും ​ഫോ​ര്‍ റി​വ​ര്‍’ ഒ​രു​ക്ക​ണം. വെ​ള്ള​ത്തി​ന് സു​ഗ​മ​മാ​യി ഒ​ഴു​കി​മാ​റാ​ൻ ഇ​ടം ഒ​രു​ക്കി ന​ൽ​കു​ന്ന​തി​നൊ​പ്പം മ​നു​ഷ്യ​ന്‍റെ ഇ​ട​ങ്ങ​ളി​ലേ​ക്ക​തു ക​ട​ന്നു​ക​യ​റി ദു​രി​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തു ത​ട​യു​ക​യും വേ​ണം. വെ​ള്ള​ത്തെ​പ്പേ​ടി​ച്ച് ജ​ന​ങ്ങ​ള്‍ പാ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണം. ജ​ലം സ​മ്പ​ത്താ​ണെ​ങ്കി​ലും നി​ര​ന്ത​രം ജ​ല​ത്താ​ല്‍ മു​റി​വേ​ല്‍​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ട​നാ​ട്ടു​കാ​രു​ടെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ മ​ദ്ധ്യ തി​രു​വി​താം​കൂ​ര്‍ ന​ദീ​ത​ട അ​തോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം.” മുൻ എംഎൽഎ ഡോക്ടർ കെസിജോസഫ് കുട്ടനാടിനെക്കുറിച്ചു പങ്കുവച്ച സ്വപ്നങ്ങൾ അടുത്തിയിടെ രാഷ്ട്രദീപിക റിപ്പോർട്ടു ചെയ്തിരുന്നു.

ചർച്ചചെയ്ത് കൃത്യമായ പദ്ധതി ഉണ്ടാക്കി സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

നീരൊഴുക്കുമായി ബന്ധപ്പെട്ട് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. സ്വാമിനാഥൻ പാക്കേജ് ഉൾപ്പെടെ കുട്ടനാടിനുവേണ്ടി ആവിഷ്കരിക്കപ്പെട്ട പദ്ധതികളും വിഗദ്ധരുടെ ശുപാർശകളുമൊക്കെ നടപ്പാക്കിയതിലുണ്ടായ പോരായ്മകളെക്കുറിച്ചും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കാനായി കോടികൾ മുടക്കി നവീകരിച്ചിട്ടും എസിറോഡിൽ വെള്ളംകയറിയതുൾപ്പെടെയുള്ള വീഴ്ചകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

“എസി റോഡ് പണിതാൽ പ്രശ്നമില്ലെന്ന് പറഞ്ഞെങ്കിലും ഇക്കഴിഞ്ഞ മഴയ്ക്ക് എ സി റോഡ് മുഴുവൻ വെള്ളത്തിലായി . വേമ്പനാട് കായലിന്‍റെ നവീകരണത്തിന് ദീർഘവീക്ഷണത്തോടെയുള്ള ഒരു പ്രോജക്ട് ഉണ്ടായേ മതിയാകൂ. സാമിനാഥൻ റിപ്പോർട്ടിലെ ചില കാര്യങ്ങൾ ഭാഗികമായി മാത്രമേ നമ്മൾ ചെയ്തിട്ടുള്ളൂ. സാമിനാഥൻ റിപ്പോർട്ടിലെ ശുപാർശകളും വൈസ് ചാൻസിലർ ആയിരുന്ന ഡോക്ടർ മധുസൂദനക്കുറിപ്പിന്‍റെ പുസ്തകത്തിലേതടക്കമുള്ള ഗൗരവമായ പഠനങ്ങളുമൊക്കെ സർക്കാർ പരിഗണനയിലെടുക്കും. കാർഷിക മേഖലയായ കുട്ടനാടിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻഗണന കൊടുക്കും. ചർച്ചചെയ്ത് കൃത്യമായ പദ്ധതി ഉണ്ടാക്കി സമയബന്ധിതമായി നടപ്പാക്കും.’ ഈ മേഖലയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നിയമസഭയ്ക്ക് ഉറപ്പു നൽകി കൊണ്ടാണ് സ്പീക്കറുടെ ചോദ്യത്തിനുള്ള മറുപടി മുഖ്യമന്ത്രി ഉപസംഹരിച്ചത്.

Related posts

Leave a Comment