സു​ഹൃ​ത്തു​ക്ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ തൊ​പ്പി​ക്കെ​തി​രെ കു​റ്റ​പ​ത്രം

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ തൊ​പ്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ഹാ​ദി​നെ​തി​രെ പൊ​ലി​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ല്‍ ആ​ലു​വ റൂ​റ​ല്‍ സൈ​ബ​ര്‍ പൊ​ലി​സാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഐ​ടി നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് നി​ഹാ​ദി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ ച​തി​ച്ചെ​ന്ന് തൊ​പ്പി മൊ​ഴി ന​ല്‍​കി​യ​താ​യി കു​റ്റ​പ​ത്ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തെ​ന്നും മൊ​ഴി​യി​ലു​ണ്ട്. കേ​സി​ല്‍ തൊ​പ്പി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി നേ​ര​ത്തെ തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ഹാ​ദി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കാ​ന്‍ പൊ​ലി​സ് ര​ണ്ടു​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് കാ​ണി​ച്ച് ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് ലു​ക്ക്ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ടാ​ണ് നി​ഹാ​ദ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. പ​രാ​തി​ക​ളെ തു​ട​ര്‍​ന്ന് തൊ​പ്പി​യു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ നീ​ക്കം ചെ​യ്തി​രു​ന്നു. പൊ​ലി​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

നി​ഹാ​ദും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​മ്മു എ​ന്ന മു​ഹ​മ്മ​ദും ഷ​മീ​റും പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. നി​ഹാ​ദ് എം​ഡി​എം​എ ഉ​പ​യോ​ഗി​ക്കു​ക​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട് എ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ള്‍ ആ​രോ​പി​ച്ച​ത്. ഇ​യാ​ളു​ടെ മു​റി​യി​ല്‍ നി​ന്നും ക​ഞ്ചാ​വ് പാ​ക്ക​റ്റ് പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ​യും പു​റ​ത്തു​വി​ട്ടി​രു​ന്നു.

തൊ​പ്പി ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെ​ന്നും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​വ​ര്‍​ക്ക് പ​ണം ന​ല്‍​കി പ്ര​ശ്‌​നം ഒ​തു​ക്കി​യെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചി​രു​ന്നു. ലൈ​വ് സ്ട്രീ​മി​ല്‍ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ നി​ഹാ​ദി​ന്‍റെ ഗ്യാം​ഗി​ലു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് എ​ന്ന മ​മ്മു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment