കായികക്ഷമതയിൽ വിസ്മയമായി അണ്ണാമലൈ: തുടർച്ചയായ രണ്ടാം വർഷവും ‘അയൺമാൻ 70.3’ പൂർത്തിയാക്കി,വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

ക​ടു​ത്ത ശ​രീ​ര​വേ​ദ​ന​യോ​ടും പേ​ശി​പി​ടു​ത്ത​ത്തോ​ടും പൊ​രു​തി ഗോ​വ​യി​ൽ ന​ട​ന്ന അ​യ​ൺ​മാ​ൻ 70.3 ട്ര​യാ​ത്ല​ൺ മ​ത്സ​രം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി മു​ൻ ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് അ​ദ്ദേ​ഹം ഈ ​ക​ഠി​ന​മാ​യ കാ​യി​ക വെ​ല്ലു​വി​ളി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

1.9 കി​ലോ​മീ​റ്റ​ർ നീ​ന്ത​ൽ, 90 കി​ലോ​മീ​റ്റ​ർ സൈ​ക്ലിം​ഗ്, 21.1 കി​ലോ​മീ​റ്റ​ർ ഓ​ട്ടം എ​ന്നി​ങ്ങ​നെ ആ​കെ 113 കി​ലോ​മീ​റ്റ​ർ ദൂ​രം അ​ട​ങ്ങു​ന്ന​താ​ണ് ഹാ​ഫ് ഡി​സ്റ്റ​ൻ​സ് ട്ര​യാ​ത്ല​ൺ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​യ​ൺ​മാ​ൻ 70.3 ച​ല​ഞ്ച്. മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ സ​ന്തോ​ഷ​വും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വെ​ച്ച​ത്.

ഓ​ട്ട​ത്തി​നി​ട​യി​ൽ സ​ഹി​ക്കാ​നാ​വാ​ത്ത വേ​ദ​ന​യും ക​ടു​ത്ത പേ​ശി​പി​ടു​ത്ത​വും നേ​രി​ട്ടെ​ങ്കി​ലും ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത് വ​ലി​യ സം​തൃ​പ്തി ന​ൽ​കി​യെ​ന്ന് അ​ണ്ണാ​മ​ലൈ കു​റി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റ് കാ​യി​ക​താ​ര​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം, പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച അ​യ​ൺ​മാ​ൻ ഗോ​വ​യു​ടെ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ന​ന്ദി​യും അ​റി​യി​ച്ചു.

ഇ​ത്ത​രം കാ​യി​ക വെ​ല്ലു​വി​ളി​ക​ൾ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ഒ​ന്നാ​ക്കി മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ അ​ണ്ണാ​മ​ലൈ​യു​ടെ ഈ ​നേ​ട്ട​ത്തെ​യും കാ​യി​ക​ക്ഷ​മ​ത​യെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി​പ്പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​ത്.

 

Related posts

Leave a Comment