സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ച​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല: യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൂ​ട്ടു​കാ​ര​ൻ

വൈ​പ്പി​ന്‍: സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ച​തി​ൽ ക​ലി​പൂ​ണ്ട് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. മാ​ലി​പ്പു​റം വ​ള​പ്പ് ആ​ര്‍​എം​പി​ചി​റ തൈ​വേ​ലി​ക്ക​ക​ത്ത് ടി.​എ​സ്. വി​ഷ്ണു​വി​നാ​ണ് (23) പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് വ​ള​പ്പ് ഗ്യാ​സ് ഗോ​ഡൗ​ണി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

പ​രി​സ​ര​വാ​സി​യും സു​ഹൃ​ത്തു​മാ​യ കെ.​കെ. അ​ജി​ത്ത് എ​ന്ന​യാ​ള്‍​ക്കെ​തി​രെ പൊ​ലി​സ് കേ​സ് എ​ടു​ത്തു. പ്ര​തി​ക്ക് കൊ​ച്ചു​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന സ്വ​ഭാ​വം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ കു​റ​ച്ചു​നാ​ള്‍ മു​മ്പാ​ണ് വി​ഷ്ണു ഇ​യാ​ളു​മാ​യു​ള്ള സൗ​ഹൃ​ദം ഉ​പേ​ക്ഷി​ച്ച​ത്.

ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഞാ​റ​ക്ക​ല്‍ പൊ​ലി​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. വി​ഷ്ണു​വി​ന്‍റെ വ​യ​റി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. വ​യ​റി​ല്‍ ക​ത്തി കൊ​ണ്ട് വ​ര​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

Related posts

Leave a Comment