ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പോർച്ചുഗലിന്റെ ഏഴാം നമ്പർ ജഴ്സി ഇനി കൈമാറേണ്ട സമയമായെന്ന് റൊണാൾഡോ വ്യക്തമാക്കി.
പോർച്ചുഗൽ ദേശീയ ടീമിന്റെ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമാണ് താരം. പോർച്ചുഗൽ കോച്ച് ജോർജ് ജെസസുമായി സമീപകാലത്തുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് താരം ടീം ക്യാമ്പ് വിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 2003ൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാൾഡോ 23-വർഷം നീണ്ട കരിയറിനൊടുവിലാണ് കളമൊഴിയുന്നത്.
അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പുരുഷ താരമെന്ന റിക്കാർഡും (234 മത്സരങ്ങൾ) ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റിക്കോർഡും (146 ഗോളുകൾ) റൊണാൾഡോയുടെ പേരിലാണ്. പോർച്ചുഗലിനെ 2016ൽ യൂറോ കപ്പ് കിരീടത്തിലേക്കും 2019ൽ യുഇഎഫ്എ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ചത് ക്രിസ്റ്റ്യാനോയുടെ ക്യാപ്റ്റൻസിയിലായിരുന്നു.
കൂടാതെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക കളിക്കാരൻ എന്ന ചരിത്ര നേട്ടവും സിആർ7 സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും താരം തന്റെ ക്ലബ് ഫുട്ബോൾ കരിയർ തുടരും.
