ഹൈ​വേ​യ്ക്ക് സ​മീ​പം വി​മാ​നം ത​ക​ർ​ന്നു​വീ​ണു; തീ​പി​ടി​ച്ച വി​മാ​ന​ത്തി​ൽ നി​ന്ന് ആ​റു​പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

മെ​ക്സി​ക്കോ​യി​ലെ മോ​ണ്ടെ​റി​ക്ക് സ​മീ​പം തെ​ര​ക്കേ​റി​യ ഹൈ​വേ​യ്ക്ക് അ​രി​കി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് തീ​പി​ടി​ച്ചു. എ​ൻ​ജി​ൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് പ​വ​ർ ന​ഷ്ട​പ്പെ​ട്ട ‘പൈ​പ്പ​ർ മാ​ലി​ബു 46’ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​റു​പേ​രും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ന​വം​ബ​ർ 18ന് ​പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 1:50-ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മോ​ണ്ടെ​റി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റു​ക​യും, വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ വേ​ലി ത​ക​ർ​ത്ത് അ​പ്പോ​ഡാ​ക്ക​യി​ലെ മോ​ണ്ടെ​റി-​ന്യൂ​വോ ലാ​റെ​ഡോ ഹൈ​വേ​യു​ടെ വ​ശ​ത്തേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങു​ക​യു​മാ​യി​രു​ന്നു.

ത​ക​ർ​ന്നു​വീ​ണ​തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ൽ വ​ൻ തീ​പി​ടു​ത്ത​മു​ണ്ടാ​വു​ക​യും ആ​കാ​ശ​ത്തേ​ക്ക് ക​റു​ത്ത പു​ക​ച്ചു​രു​ളു​ക​ൾ ഉ​യ​രു​ക​യും ചെ​യ്തു. തി​ര​ക്കേ​റി​യ ഹൈ​വേ​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഈ ​നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ. റോ​ഡ​രി​കി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി തീ ​ആ​ളി​പ്പ​ട​രു​ന്ന​തി​ന്‍റെ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

നാ​ല് യാ​ത്ര​ക്കാ​രും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യെ​ന്നും ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ജീ​വ​ന​ക്കാ​രാ​യ ഡേ​വി​ഡ് കൊ​റോ​ണ കാ​ബ്രെ​റോ (41), അ​ല​ൻ അ​ഡ്രി​യാ​ൻ ക്യൂ​വാ​സ് ലൂ (25) ​എ​ന്നി​വ​രും യാ​ത്ര​ക്കാ​രാ​യ ജോ​സ് ലൂ​യി​സ് വി​ല്ലാ​സെ​നോ​ർ സാ​ഞ്ച​സ് (56), അ​ർ​മാ​ൻ​ഡോ എ​സെ​ക്വ​ൽ മാ​റ്റ (42), കാ​ർ​ലോ​സ് അ​ല​ജാ​ൻ​ഡ്രോ കാ​സ്റ്റി​ലോ പെ​ര​സ് (40), പ്രി​സി​ല ഗ്വാ​ഡ​ലൂ​പ്പെ കാ​രി​ല്ലോ ഫ്രാ​ഗോ​സോ (36) എ​ന്നി​വ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

‘കാ​സാ​ഗോ’ എ​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​നം മെ​ക്സി​ക്കോ സി​റ്റി​ക്ക് സ​മീ​പ​മു​ള്ള അ​തി​സ​പാ​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. വി​മാ​ന​ത്തി​ന് പ​വ​ർ ന​ഷ്ട​പ്പെ​ടാ​നും ദി​ശ മാ​റാ​നു​മു​ണ്ടാ​യ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Related posts

Leave a Comment