നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട കേ​സ് പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​ന്‍റെ അ​റ​സ്റ്റ് എ​ക്‌​സൈ​സ് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ട കേ​സ് പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​ന്‍റെ അ​റ​സ്റ്റ് എ​ക്‌​സൈ​സ് രേ​ഖ​പ്പെ​ടു​ത്തി. 23 വ​യ​സി​ന് താ​ഴെ​യു​ള്ള​യാ​ള്‍ മ​ദ്യം ക​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം സു​ഹൈ​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ദ്യ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ബാ​റി​ല്‍ നി​ന്ന് മാ​ത്രം ഏ​ക​ദേ​ശം 4,500 രൂ​പ​യു​ടെ ബി​ല്‍ സു​ഹൈ​ലി​ന് വ​ന്നി​രു​ന്ന​താ​യി എ​ക്‌​സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നൊ​പ്പം ബാ​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ക്‌​സൈ​സ് സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​യെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

കേ​ര​ള അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം 23 വ​യ​സാ​ണ് മ​ദ്യം വാ​ങ്ങു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി. 23 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍​ക്ക് മ​ദ്യം ന​ല്‍​കാ​ന്‍ പാ​ടി​ല്ലെ​ന്ന കേ​ര​ള അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം സു​ഹൈ​ല്‍ മ​ദ്യ​പി​ച്ച മൂ​ന്നു ബാ​റു​ക​ള്‍​ക്കെ​തി​രെ​യും എ​ക്‌​സൈ​സ് ന​ട​പ​ടി എ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 11നാ​ണ് മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ല്‍ 19കാ​ര​നാ​യ സു​ഹൈ​ല്‍ ഓ​ടി​ച്ച കാ​ര്‍ ഇ​ടി​ച്ച് ര​ണ്ട് യു​വ​തി​ക​ള​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മ​നഃ​പൂ​ര്‍​വ​മാ​യ ന​ര​ഹ​ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്ത​ത്. ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​വം​ബ​ര്‍ 16ന് ​ആ​ണ് സു​ഹൈ​ല്‍ കാ​ക്ക​നാ​ട് ബോ​സ്റ്റ​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​പ​ക​ടം ന​ട​ന്ന ദി​വ​സം ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ല്‍ പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. മ​ദ്യ ല​ഹ​രി​യി​ലാ​ണ് പ്ര​തി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​ച്ച​യ്ക്ക് ക​ട​വ​ന്ത്ര​യി​ലെ ബാ​റി​ലും വൈ​കി​ട്ടോ​ടെ പാ​ലാ​രി​വ​ട്ട​ത്തെ ബാ​ര്‍ ഹോ​ട്ട​ലി​ലും വ​ച്ച് പ്ര​തി മ​ദ്യ​പി​ച്ചു. പി​ന്നീ​ട് രാ​ത്രി​യി​ല്‍ നെ​ടു​മ്പാ​ശേ​രി​യി​ലെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ചി​റ​ങ്ങി വാ​ഹ​ന​വു​മാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്ന് ബാ​റു​ക​ളി​ലും പ്ര​തി എ​ത്തു​ന്ന​തി​ന്‍റെ​യും മ​ദ്യ​പി​ച്ച​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ക്‌​സൈ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment