സൗഹൃദത്തെ ജീവിതത്തില്‍ ധന്യമാക്കിയവര്‍ അന്ത്യയാത്രയിലും അവര്‍ ഒന്നിച്ചു

ALP-MARANAMരാമങ്കരി: സൗ ഹൃദത്തെ ജീവിതത്തില്‍ ധന്യമാക്കിയവര്‍ അന്ത്യയാത്രയിലും ഒന്നിച്ചു. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തുക്കളായ രാമങ്കരി ഒലിപ്രക്കാട് തോമസും(ജോസ്-66), ചേപ്പില അറുപതില്‍ചിറ ശൗര്യാര്‍ തോമസു(ബേബിച്ചന്‍-62)മാണ് നിത്യനിദ്രയ്ക്കുള്ള കുഴിമാടത്തിലും അടുത്തടുത്തായി ഇടംപിടിച്ചത്. എന്നത്തേയുംപോലെ അപകടദിനത്തിലും അവരൊന്നിച്ചായിരുന്നു എസി റോഡിനരികിലൂടെ യാത്രചെയ്തത്.

എസി റോഡില്‍ രാമങ്കരി പാലത്തിനു കിഴക്കുവശത്തെ കുരിശടിക്കു മുമ്പില്‍ പ്രാര്‍ഥനയ്ക്കായി എത്തിയതായിരുന്നു ഇരുവരും. പ്രാര്‍ഥനയ്ക്കുശേഷം ഇരുവരും തിരികെ നടക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട ടാറ്റ എയ്‌സ് വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് മാരക പരിക്കേറ്റ തോമസിനെ ഓടിക്കൂടിയ നാട്ടുകാരും മറ്റും ചേര്‍ന്നു ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേബിച്ചനെ ഹൈവേ പോലീസും മറ്റു നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞു 3.30}് രാമങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടന്നു.

Related posts