ഏഥന്‍സ്: അതിര്‍ത്തികള്‍ തുറന്നു കിട്ടാന്‍ ഗ്രീസില്‍ അഭയാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങി. മാസിഡോണിയ അതിര്‍ത്തി അടച്ചതോടെ എഴുപതിനായിരം പേരാണ് ഇപ്പോള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരുടെ ആഭിമുഖ്യത്തിലാണ് മാസിഡോണിയന്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടത്. ബാള്‍ക്കന്‍ രാജ്യങ്ങള്‍ കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ, ഗ്രീസിലെ അഭയാര്‍ഥികളുടെ എണ്ണം അടുത്ത മാസത്തോടെ മൂന്നു മടങ്ങായി വര്‍ധിക്കുമെന്ന് ഗ്രീസ് കണക്കാക്കുന്നു.
ദിവസേന എണ്‍പതു പേര്‍ക്കു മാത്രമാണ് ഓസ്ട്രിയ ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്. ആകെ 3200 പേരെയേ സ്വീകരിക്കൂ എന്നാണ് നിലപാട്.
മാഡിഡോണിയന്‍ അതിര്‍ത്തിയിലുള്ള ഇഡോമെനി ക്യാമ്പില്‍ മാത്രം ഏകദേശം 6500 പേരാണ് കുടുങ്ങിക്കിടക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍