ഇത്രയും പേർ പോണായിരുന്നോ‍? സി​ഐ​ടി​യു സംസ്ഥാന സ​മ്മേ​ള​നത്തിന് തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ കോ​ട്ട​യ​ത്തേക്ക് ; തൃ​ശൂ​ർ അ​രി​യ​ങ്ങാ​ടി​യി​ൽ ച​ര​ക്കി​റ​ക്ക് സ്തം​ഭ​നം

GOODS-CARRIER-L തൃ​ശൂ​ർ: ചു​മ​ട്ടു​കാ​ർ കൂ​ട്ട​ത്തോ​ടെ സ​മ്മേ​ള​ന​ത്തി​നു പോ​യ​തോ​ടെ തൃ​ശൂ​ർ അ​രി​യ​ങ്ങാ​ടി​യി​ൽ ച​ര​ക്കി​റ​ക്ക് സ്തം​ഭി​ച്ചു.
കോ​ട്ട​യ്ത്ത് സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൽ അ​വ​ധി​യെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ര​ക്കി​റ​ക്ക് സ്തം​ഭി​ച്ച​ത്.

13-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​നം ഇ​ന്നാ​ണ് ന​ട​ക്കു​ന്ന​ത്. വൈ​കീ​ട്ട് മൂ​ന്ന​ര​യ്ക്ക് ന​ട​ക്കു​ന്ന ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് തൃ​ശൂ​രി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ പോ​യ​ത്. ഈ ​ദി​വ​സം ജോ​ലി​ക്ക് ഹാ​ജ​രാ​കി​ല്ലെ​ന്ന് നേ​ര​ത്തെ ക്ഷേ​മ​ബോ​ർ​ഡി​ൽ തൊ​ഴി​ലാ​ളി​ക​ൾ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു.

Related posts