ട്രോളുകള്‍, പരസ്യചിത്രങ്ങള്‍, ചെറുവീഡിയോകള്‍, ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി പലതും വിവിധ കാലഘട്ടങ്ങളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായിട്ടുണ്ട്. വ്യത്യസ്തമായ ആശയങ്ങളും വ്യത്യസ്തമായ അവതരണരീതിയുമാണെങ്കില് പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത്തരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് ഇന്റര്‍നെറ്റില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരസ്യചിത്രമാണ് ഗിവിംങ്ങ് ഈസ് ദ ബെസ്റ്റ് കമ്മ്യൂണിക്കേഷന്‍ (Giving is the best Communication). തായ്ലന്ഡ് ആസ്പദമായി പ്രവര്‍ത്തിക്കുന്ന ട്രൂ മൂവ് എച്ച് (True Move H) എന്ന മൊബൈല്‍ കമ്പനി പുറത്തിറക്കിയ പരസ്യചിത്രമാണിത്. ഒരു പുതിയ മനോഭാവം ആളുകളില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നിടത്താണ് ഒരു പരസ്യചിത്രത്തിന്റെ വിജയമെന്നിരിക്കെ തായ്ലന്ഡില് നിന്നുള്ള ഈ പരസ്യചിത്രം പരിപൂര്‍ണ്ണ വിജയമാണ്. നാലുമിനിറ്റില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ഈ പരസ്യചിത്രം ഇതിനോടകം കണ്ടുകഴിഞ്ഞവരുടെ എണ്ണം തന്നെ അതിനു സാക്ഷ്യം. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലിനോട് ബന്ധപ്പെട്ട ആശയമാണ് ഈ പരസ്യചിത്രം അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ് പരസ്യചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പരസ്യ ചിത്രത്തിന്റെ അവസാനം, ഇതിലെ പ്രധാന കഥാപാത്രമായ ഡോ. പ്രജക് അരുണ്തോങ്ങിന്റെ യഥാര്‍ത്ഥ ചിത്രങ്ങളും കാണിക്കുന്നുണ്ട്.
Related posts
പൊരിഞ്ഞ പോരാട്ടം: ആക്രമിക്കാനെത്തിയ കാളയെ തിരിച്ചടിച്ച് പോലീസുകാരൻ; സംഭവം യുപിയിൽ
പോലീസ് ഉദ്യോഗസ്ഥനെ കാള ഓടിക്കുകയും പിന്നാലെ മൃഗത്തെ അയാൾ വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്....മദ്യപിച്ചെന്നാരോപിച്ച് ഭർത്താവിനെ ബന്ധനസ്ഥനാക്കി സിഗരറ്റ് കൊണ്ടു പൊള്ളിച്ചു; ഭാര്യ അറസ്റ്റിൽ
ഭർത്താവിനെ കെട്ടിയിട്ടശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ...ലഹരി തലയ്ക്കു പിടിച്ചാൽ സ്ത്രീകളും..! വീഡിയോ വൈറൽ
ലഹരി തലയ്ക്കു പിടിച്ചാൽ പലരുടേയും കൺട്രോൾ പോകും. പിന്നീടവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജ തോന്നും. ഒരു സ്ത്രീയാണു ലക്കു കെട്ട്...