വി​രാ​ട് കോ​ഹ്ലി പു​റ​ത്താ​യി; ആ​രാ​ധ​ക​ൻ തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

ര​ത്ലാം: ഇ​ന്ത്യ​ൻ ക്രി​ക്ക​​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി പു​റ​ത്താ​യ​തി​ൽ മ​നം​നൊ​ന്ത് ഇ​ന്ത്യ​യി​ൽ ആ​രാ​ധ​ക​ൻ ജീ​വ​നൊ​ടു​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലാം സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തി​മൂ​ന്നു​കാ​ര​ൻ ബാ​ബു​ലാ​ൽ ബ​റി​യ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ വി​രാ​ട് കോ​ഹ്ലി വെ​റും അ​ഞ്ചു റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ മ​ന​പ്ര​യാ​സ​ത്തി​ൽ, റെ​യി​ൽ​വേ​യി​ൽ​നി​ന്നു വി​ര​മി​ച്ച ജീ​വ​ന​ക്കാ​ര​നാ​യ ബാ​ബു​ലാ​ൽ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് സ്റ്റേ​ഷ​ൻ റോ​ഡ് എ​എ​സ്ഐ പ്യാ​ർ​സിം​ഗ് അ​ലാ​വെ പ​റ​ഞ്ഞു. ബാ​ബു​ലാ​ലി​ന്‍റെ ര​ണ്ടു മ​ക്ക​ളി​ലൊ​രാ​ൾ എ​ട്ടു വ​ർ​ഷം മു​ന്പ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്ന​താ​യും അ​ലാ​വെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related posts