സോനു തോമസ്
സിനിമ പോലെ തന്നെയാണ് രാഷ്ട്രീയവും, ജനങ്ങള്‍ സ്വീകരിച്ചാല്‍ വിജയിക്കും അല്ലെങ്കില്‍ തോല്‍വിയുടെ രുചിയറിയും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനു മുമ്പു മുതല്‍ സജീവമാകുന്ന സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്നത് ഏതെങ്കിലും ഒരു സെലിബ്രിറ്റിയുടെ പേരായിരിക്കും. ജനങ്ങള്‍ക്ക് സുപരിചിതമായ മുഖം എന്ന നിലയ്ക്കാണ് പലപ്പോഴും രാഷ്്ട്രീയത്തിനതീതമായി സെലിബ്രിറ്റികളെ സ്ഥാനാര്‍ഥികളായി നിശ്ചയിക്കുന്നത്. വിജയത്തിന്റെ സുഖം അറിഞ്ഞതുപോലെ പരാജയത്തിന്റെ കയ്പുനീരു കുടിച്ച താരങ്ങളുമുണ്ടിവിടെ. ഇതാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്തരായ ചില രാഷ്്ട്രീയക്കാര്‍…
ഡ്രീം ഗേള്‍
സിനിമയിലെ മാത്രമല്ല, രാഷ്്ട്രീയത്തിലെയും ഡ്രീം ഗേളാണ് ഹേമ മാലിനി. 1977ല്‍ സിനിമയിലെത്തിയ ഹേമ മാലിനി 2003ലാണ് രാഷ്്ട്രീയത്തില്‍ സജീവമാകുന്നത്. ബിജെപിയെ പ്രതിനിധീകരിച്ച് 2003മുതല്‍ 2009വരെ രാജ്യസഭാ അംഗമായിരുന്ന ഹേമമാലിനി സഭയില്‍ വല്ലപ്പോഴും മാത്രം എത്തിയിരുന്നത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എങ്കിലും 2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹേമ മാലിനി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
തോല്‍വിയറിഞ്ഞ താരം
ദിവ്യ സ്പന്ദനയെന്ന പേര് അധികം ആളുകള്‍ക്ക് മനസിലാകണമെന്നില്ല. എന്നാല്‍ ബോളിവുഡ് താരം രമ്യയെന്ന് കേട്ടാല്‍ ആളുകളുടെ മനസിലേക്ക് എത്തുക സിനിമാ താരം കൂടിയായ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു യുവമുന് എംപിയുടെ മുഖം കൂടിയാവും. 2013നടന്ന ഉപതെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്നുമാണ് രമ്യ പാര്‍ലമെന്റില്‍ എത്തിയത്. പക്ഷെ 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രമ്യ തോല്‍വിയുടെ രുചിയറിഞ്ഞു. 2003ല്‍ കന്നഡ ചിത്രമായ അഭിയിലൂടെയാണ് രമ്യ അഭിനയലോകത്ത് എത്തുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍ രമ്യക്ക് ലഭിച്ചിട്ടുണ്ട്. 2011ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകയയാണ് രമ്യ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
ഹോട്ട് പൊളിറ്റീഷന്‍
ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ മിനിസ്റ്റര്‍ ഇന്‍ ദ വേള്‍ഡ്, വേള്‍ഡ്സ് ഹോട്ടസ്റ്റ് പൊളിറ്റീഷന്‍- ഇറ്റലിയിലെ ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി അംഗമായ മരിയ റൊസാരിയോ എന്ന മാരായ്ക്കു ഇങ്ങനെ പല പേരുകളുമുണ്ട്. ഇവര്‍ 2008 മുതല്‍ 2011 വരെ ബെര്‍ലുസ്കോണി ഗന മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു.
1997ലെ മിസ്സ് ഇറ്റലി മത്സരത്തിലെ ആറാം സ്ഥാനക്കാരിയായ മാരാ, മാക്സിം മാഗസിനിനായി നഗ്നയായി പോസുചെയ്തിട്ടുമുണ്ട്. 2000 മുതല്‍ 2006വരെ ടെലിവിഷന്‍ ചാനലിലെ അവതാരകയായിരുന്നു. നഗ്നയായി പോസുചെയ്തുവെങ്കിലും മൂല്യങ്ങളില്‍ വിശ്വസിക്കുന്ന താന്‍ അശ്ലീല ചിത്രങ്ങളുടെ സംവിധായകനായ ടിന്റോ ബ്രാസിന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനായി ലഭിച്ച അവസരം വേണ്ടന്ന് വച്ചിട്ടുണ്ടെന്ന് മാരാ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
അവതാരകയില്‍ നിന്നു രാഷ്ട്രീയത്തിലേക്ക്
അച്ഛന്റെ പാത പിന്തുടര്ന്ന് മോഡല്‍ രംഗത്തു നിന്ന് രാഷ്്ട്രീയത്തിലെത്തിയ താരമാണ് ഒര്ളെ ലെവി. ഇസ്രയേലിലെ ഇസ്രയേല്‍ ബീട്ടിനുവെന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമാണ് ലെവി. മാത്രമല്ല അവിടത്ത പാര്‍ലമെന്റ് അംഗവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമടക്കം നിരവധി പദവിക വഹിച്ചിരുന്ന വ്യക്തികൂടിയാണ് ലെവി. മോഡലായിരുന്ന ലെവി ചില പ്രാദേശിക ചാനലുകളില്‍ അവതാരകയുമായിരുന്നു.
രാഷ്ട്രീയത്തിലെ കായികതാരം
രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് ഒരുതരം ഞാണിന്മേല്കളിയാണോ? ഈ ചോദ്യം ചോദിക്കാന്‍ പറ്റിയയാളാണ് അലീന കംബാവ. കാരണം ഇവര്‍ മുന്‍ ജിംനാസ്റ്റിക് താരം കൂടിയായ രാഷ്്ട്രീയക്കാരിയാണ്. റഷ്യന്‍ രാഷ്ട്രീയ രംഗത്തെ പ്രശസ്തമായ വ്യക്തിത്വമാണ് അലീന കംബാവ. 2007 മുതല്‍ റഷ്യന്‍ പാര്‍ലമെന്റില്‍ അംഗമാണ് മുന്‍ ജിംനാസ്റ്റിക് താരം കൂടിയായ ഈ റഷ്യന്‍ സുന്ദരി.
രണ്ടു തവണ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ കംബാവ 18 തവണ ലോകചാമ്പ്യന്‍ഷിപ്പിലും യുറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 25 തവണയും മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ റെഡ് ഷാഡോയെന്ന ജാപ്പനീസ് ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കംബാന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും ജിംനാസ്റ്റിക് മേഖലയില്‍ നിന്ന് രാഷ്്ട്രീയത്തിലേക്കെത്തിയ അപൂര്‍വ താരമാണ് അലീന കംബാന.