ബീ​റ്റ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​നാ​യി സ്പൈ​ക്ക് പ്രോ​ട്ടീ​നി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​! കോവിഡിന്‍റെ വ​ക​ഭേ​ദ​ങ്ങ​ൾ നേ​രി​ടാ​ൻ അ​സ്ട്ര​സെ​ന​ക്ക​യു​ടെ വാ​ക്സി​ൻ പ​രീ​ക്ഷ​ണം

ല​ണ്ട​ൻ: കൊ​റോ​ണ ​വൈ​റ​സി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളെ നേ​രി​ടാ​ൻ ബൂ​സ്റ​റ​ർ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​വു​മാ​യി അ​സ്ട്ര​സെ​ന​ക​യും ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ ബീ​റ്റ വ​ക​ഭേ​ദ​ത്തി​നെ​തി​രെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് പ​രീ​ക്ഷ​ണം.

ബ്രി​ട്ട​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, പോ​ള​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ 2250 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രും പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

പു​തി​യ വാ​ക്സി​ൻ അ​സ്ട്ര​സെ​ന​ക്ക​യു​ടെ നി​ല​വി​ലെ വാ​ക്സി​ന്‍റെ സ​മാ​ന അ​ടി​സ്ഥാ​ന ഘ​ട​ന​യു​ള്ള​താ​ണ്. ബീ​റ്റ വ​ക​ഭേ​ദ​ത്തെ നേ​രി​ടാ​നാ​യി സ്പൈ​ക്ക് പ്രോ​ട്ടീ​നി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ ബൂ​സ്റ​റ​ർ വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്.

നി​ല​വി​ൽ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​യ നി​ര​വ​ധി വാ​ക്സി​നു​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും വൈ​റ​സി​ന്‍റെ ജ​നി​ത​ക വ​ക​ഭേ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​തി​ന​നു​സൃ​ത മാ​റ്റ​ങ്ങ​ളു​ള്ള വാ​ക്സി​നു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും.

ഇ​തി​നാ​യാ​ണ് ബൂ​സ്റ​റ​ർ വാ​ക്സി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​വ വൈ​റ​സ് വ​ക​ഭേ​ദ​ത്തെ ചെ​റു​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​ണെ​ങ്കി​ൽ, നേ​ര​ത്തെ വാ​ക്സി​നെ​ടു​ത്ത​വ​രും പു​തി​യ ബൂ​സ്റ​റ​ർ ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ടി​വ​രും

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts

Leave a Comment