എ​ട്ടാം കി​രീ​ട ലക്ഷ്യത്തിന് വിലങ്ങായി കാലിലെ പരിക്ക്; ക​ളം​വി​ട്ട​ത് ക​ണ്ണീ​ര​ണി​ഞ്ഞ്

 

ല​ണ്ട​ന്‍: അ​മേ​രി​ക്ക​യു​ടെ ഇ​തി​ഹാ​സ​താ​രം സെ​റീ​ന വി​ല്യം​സ് പ​രി​ക്കി​നെ തു​ട​ർ​ന്ന് വിം​ബി​ൾ​ഡ​ണി​ൽ‌​നി​ന്നും പി​ന്മാ​റി. ആ​ദ്യ റൗ​ണ്ടി​ൽ അ​ല​യ്ക​സാ​ണ്ട്ര സ​സ്‌​നോ​വി​ച്ചി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് സെ​റീ​ന​യെ പ​രി​ക്ക് വ​ല​ച്ച​ത്. ഏ​ഴ് ത​വ​ണ വിം​ബി​ള്‍​ഡ​ണ്‍ നേ​ടി​യി​ട്ടു​ള്ള താ​രം ഇ​തോ​ടെ ആ​ദ്യ സെ​റ്റു​പോ​ലും പൂ​ർ‌​ത്തി​യാ​ക്കാ​നാ​വാ​തെ വിം​ബി​ൾ​ഡ​ണി​ൽ​നി​ന്നും മ​ട​ങ്ങി.

എ​ട്ടാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് ആ​റാം സീ​ഡാ​യി സെ​റി​ന വിം​ബി​ള്‍​ഡ​ണി​നെ​ത്തി​യ​ത്. എ​ന്നാ​ൽ 24 ഗ്രാ​ന്‍​ഡ് സ്ലാം ​കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള മാ​ര്‍​ഗ​ര​റ്റ് കോ​ര്‍​ട്ടി​ന്‍റെ നേ​ട്ട​ത്തി​നൊ​പ്പ​മെ​ത്തു​ക എ​ന്ന സ്വ​പ്ന​വും ല​ണ്ട​നി​ൽ പൊ​ലി​ഞ്ഞു.

മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച സെ​റീ​ന ക​ണ്ണീ​രോ​ടെ​യാ​ണ് കോ​ർ​ട്ടി​ൽ​നി​ന്നും മ​ട​ങ്ങി​യ​ത്. സാ​സ്‌​നോ​വി​ച്ചി​നെ​തി​രെ ഒ​രു ബാ​ക്ക്ഹാ​ന്‍​ഡ് ക​ളി​ച്ച ശേ​ഷം കാ​ലി​ലെ വേ​ദ​ന​കൊ​ണ്ട് കോ​ര്‍​ട്ടി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. പി​ന്നീ​ട് ക​ര​ഞ്ഞു​കൊ​ണ്ട് ടൂ​ര്‍​ണ​മെ​ന്റി​നോ​ട് വി​ട വാ​ങ്ങി.

Related posts

Leave a Comment